• വിദ്യാരംഗം കലാസാഹിത്യവേദി

          • പ്രവർത്തന ഉദ്ഘാടനവും മാഗസിൻ പ്രകാശനവും

            മുട്ടിൽ :ഡബ്ല്യു.ഒ.യു.പി സ്കൂൾ മുട്ടിൽ പുതിയ അധ്യയന വർഷത്തെ പ്രവർത്തന ഉദ്ഘാടനം കവി ശ്രീ സാദിർ തലപ്പുഴ നിർവഹിച്ചു. വിദ്യാരംഗം കോർഡിനേറ്റർ അബൂതാഹിർ സ്വാഗതം പറഞ്ഞു. മഷിമഴ എന്ന പേരിൽ കൈയ്യെഴുത്ത് മാഗസിൻ സാദിർ തലപ്പുഴ ഹെഡ്മിസ്ട്രസ് പത്മാവതി ടീച്ചർക്ക് നൽകി പ്രകാശനം ചെയ്തു.

            ഹെഡ്മിസ്ട്രസ് പത്മാവതി ടീച്ചർ അധ്യക്ഷത വഹിച്ചു.  അഷ്റഫ് , റസീന ,സലീന, ഖദീജ, നസീർ ,ലത്തീഫ്, നിഷാദ് , അസ് ലം  തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

          • വയനാട് ഓർഫനേജ് യുപി സ്കൂൾ.

          • നക്ഷത്ര വനം പദ്ധതിക്ക് തുടക്കം കുറിച്ചു.

            മുട്ടിൽ : വയനാട് ഓർഫനേജ് യുപി സ്കൂളിൽ നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ വയനാട് ജില്ലയുടെ നേതൃത്വത്തിൽ നക്ഷത്ര വനം പദ്ധതിക്ക് തുടക്കം കുറിച്ചു. ഓരോ വിദ്യാർത്ഥികളും അവരുടെ ജന്മദിനത്തിന്റെ ഭാഗമായി ജന്മദിനവുമായി ബന്ധപ്പെട്ട മരത്തൈകൾ നട്ടുപിടിപ്പിച്ച് അതിനെ സംരക്ഷിക്കുന്ന പദ്ധതിയാണ് നക്ഷത്രവനം പദ്ധതി.വിദ്യാലയത്തിലെ
            സ്കൗട്ട് ഗൈഡ് വിദ്യാർഥികളാണ് പദ്ധതിക്ക് നേതൃത്വം നൽകുക. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടന കർമ്മം കൽപ്പറ്റ പുത്തൂർവയൽ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീ. ബേബി സ്കറിയ വിദ്യാലയത്തിൽ വൃക്ഷത്തൈ നട്ട് നിർവഹിച്ചു. നന്മമരം ജില്ലാ കോർഡിനേറ്റർ ശ്രീ അബ്ദുൽ അസീസ്  സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ് ശ്രീമതി പത്മാവതി അമ്മ  അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ. സി. അഷ്‌റഫ്‌ നന്ദി പറഞ്ഞു.കെ. നസീർ, കദീജ, മൈമൂന, നിഷാദ്, മുജീബ് റഹ്മാൻ, അബ്ദുറഹിമാൻ, അസ്‌ലം എന്നിവർ പദ്ധതിയുടെ വ്യത്യസ്ത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

          • പ്രവേശനോത്സവം നടത്തി

          • മുട്ടിൽ : ഡബ്ല്യു. ഒ.യു.പി സ്കൂളിൽ പുതിയ അധ്യയനവർഷത്തിന് ആരംഭം കുറിച്ച് പ്രവേശനോത്സവം നടത്തി. പുതുതായി സ്കൂളിലെത്തിയ വിദ്യാർത്ഥികളെ അദ്ധ്യാപകരും രക്ഷിതാക്കളും മാനേജ്മെന്റ് പ്രതിനിധികളും ചേർന്ന് സമ്മാനങ്ങൾ നൽകി സ്വീകരിച്ചു. ഡബ്ല്യുഎം.ഒ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വിദ്യാഭ്യാസ രാഷ്ട്രീയ സാമൂഹിക രംഗത്ത് നിന്നുള്ള പ്രമുഖർ സംബന്ധിച്ചു.

            ചടങ്ങിൽ സ്കൂളിന്റെ നേതൃത്വത്തിൽ നിർമ്മിച്ച പ്രവേശനോത്സവഗാന വീഡിയോ പ്രകാശനം ചെയ്തു. 
            ഡബ്ല്യു.എം.ഒ ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷാ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ലത്തീഫ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എം.പന്മാവതി ടീച്ചർ  സ്വാഗതവും പ്രോഗ്രാം കൺവീനർ ശിഖ ആനന്ദ് നന്ദിയും പറഞ്ഞു.