•  

        സന്ദേശം

        "നിറയ്ക്കാൻ വേണ്ടി കരുതിവെച്ച ഒരു ഒഴിഞ്ഞ പാത്രമല്ല മനസ്സ്. ജ്വലിപ്പിക്കേണ്ട  അഗ്നിയാണത്".

                ഭാരതത്തിന്റെ  എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ ഡബ്ലിയു.ഒ.യുപി. സ്കൂൾ ഒരു ഡിജിറ്റൽ മാഗസിൻ പുറത്തിറക്കുന്നുവെന്നറിഞ്ഞതിൽ സന്തോഷിക്കുന്നു. നമ്മുടെ മക്കൾക്ക് അവരുടെ ഭാവനകളും ജന്മസിദ്ധമായ കഴിവുകളും ജ്വലിപ്പിക്കുന്ന തിനുള്ള മികച്ച ഒരു വേദിയായി ഈ മാഗസിൻ മാറും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കോവിഡ്19 പശ്ചാത്തലത്തിൽ വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങിപ്പോയ വിദ്യാർത്ഥികൾക്ക് മികച്ച ഒരു അവസരത്തിന്റെ  വാതായനം തുറന്നു നൽകുന്ന ഈ സംരംഭം തീർത്തും അഭിനന്ദനാർഹമാണ്. ഡിജിറ്റൽ സ്കൂൾ മാഗസിൻ നല്ലൊരു വായനാനുഭവം സമ്മാനിക്കുന്നതാവട്ടെ എന്ന് ആശംസിക്കുന്നു.

        എം എ മുഹമ്മദ് ജമാൽ
        കോർപ്പറേറ്റ് മാനേജർ 
        WOUP സ്കൂൾ മുട്ടിൽ

      • സന്ദേശം           

        നമ്മുടെ രാജ്യത്തിന്റെ ഏഴുപത്തിനാലാം സ്വാതന്ത്ര്യദിനം ആഘോഷിക്കപ്പെടുന്ന സന്തോഷ വേളയിൽ മുട്ടിൽ ഡബ്ള്യു. ഒ.യു. പി സ്കൂളിലെ കുരുന്നുകളുടെ വിസ്മയ സൃഷ്ടികൾ ഉൾക്കൊള്ളുന്ന ഒരു ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്യുന്നു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. പഠനത്തോടൊപ്പം ഇതുപോലുള്ള പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തുന്ന വിദ്യാർഥികളെയും അവർക്ക് പ്രചോദനം പകരുന്ന അധ്യാപകരെയും അഭിനന്ദിക്കുന്നു. നന്മയും നേതൃഗുണവും ഉള്ള ഉത്തമ പൗരന്മാരുടെ വളർച്ചക്ക് അനുഗുണമായി അനുഭവിക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തിന്റെ ഉത്തമ ഭാവി കരുതി പിടിപ്പിക്കേണ്ട വരും തലമുറയ്ക്ക് അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി പുറത്തിറക്കുന്ന ഡിജിറ്റൽ മാഗസിന് എല്ലാവിധ ആശംസകളും നേരുന്നു.

         കെ കെ അഹമ്മദ് ഹാജി പ്രസിഡണ്ട്. WMO

      •  

        സന്ദേശം

        പ്രിയ വിദ്യാർഥികളേ,

                                  ഈ വർഷത്തെ സ്വാതന്ത്ര്യ ദിനം നമ്മൾ വ്യത്യസ്തമായ രീതിയിൽ ആചരിക്കുകയാണ് ഈ കോവിഡു കാലത്ത് വിദ്യാലയത്തിന്റെ പടികൾ ചവിട്ടാതെ തമ്മിൽ കാണാതെ ഓൺലൈൻ പഠനത്തിലുടെ പരസ്പരം പരിചയപ്പെട്ടെങ്കിലും പരിമിതികൾ നമ്മെ പുറകോട്ടു വലിക്കുന്നുണ്ടാകാം അതിനുള്ള മറുപടിയായി മാറട്ടെ നമ്മുടെ ഡിജിറ്റൽ മാഗസിൻ

        കൂട്ടുകാരുടെ വിവിധങ്ങളായ സൃഷ്ടികൾ ഉൾച്ചേർന്ന് മനോഹരമാകട്ടെ അതിന്റെ താളുകൾ ആശംസകളോടെ                          

        പത്മാവതിഅമ്മ ബി 
        പ്രധാനാധ്യാപിക

      •  

         

        സന്ദേശം         

                   പ്രിയപെട്ട വിദ്യാർത്ഥികളെ രാജ്യം മറ്റൊരു സ്വാതന്ത്ര്യ ദിനം കൂടി ആഘോഷിക്കുകയാണ്. മുൻവർഷങ്ങളിൽ സ്കൂളിൽ വിവിധങ്ങളായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത് നമുക്ക് ഓർമയുള്ളതാണ് .ഇന്ന് ലോകത്തു കോവിഡ്-19 മഹാമാരി ദുരിതം വിതച്ചു മുന്നോട്ട് പോവുമ്പോൾ നമ്മുടെ നാടും അതിൽ നിന്നും വിഭിന്നമല്ല. ഈ വർഷത്തെ ആഘോഷങ്ങൾ ഓൺ ലൈൻ മാഗസിനിലൂടെ സ്കൂളിലെ 1000 ത്തോളം വരുന്ന വിദ്യാർത്ഥികളുടെ വ്യത്യസ്തങ്ങളായ സർഗ്ഗവാസനകളെ ഉൾപ്പെടുത്തികൊണ്ട്  അവതരിപ്പിക്കാനുള്ള തീരുമാനം  സന്തോഷകരമാണ്.


                      മഹത്തുക്കളായ  നമ്മുടെ പൂർവികർ പൊരുതി നേടിയ സ്വാതന്ത്ര്യം നാടിന്റെ, സമൂഹത്തിന്റെ, എല്ലാത്തിലുമുപരി വേദനിക്കുന്ന നമ്മുടെ സഹോദരങ്ങളുടെ കണ്ണീരൊപ്പാൻ ആവുന്നത് ചെയ്യാൻ നമുക്ക് സാധിക്കട്ടെ.


                   ആരവങ്ങൾ ഒഴിയാത്ത, സഹപാഠികളെ നേരിൽ കാണുന്ന, അദ്ധ്യാപക വിദ്യാർത്ഥി ബന്ധം ദൃഡമാവുന്ന നമ്മുടെ വിദ്യാലയം എത്രയും പെട്ടന്ന് സജീവമാവട്ടെ.
         

                                             ആശംസകളോടെ 


                                                                                                                               ലത്തീഫ് കക്കറത്ത്
        പ്രസിഡന്റ്, പി ടി എ

      •  

        സന്ദേശം           

                   നമ്മുടെ വിദ്യാലയം വളരെ പ്രാധാന്യം ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കുന്ന ഓൺലൈൻ മാഗസിന് എല്ലാവിധ ആശംസകളും നേരുന്നു. ഇതിനു വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

        സുഹറ
        പ്രസിഡന്റ്, എം പി ടി എ

      • മുഖകുറിപ്പ്

        പൗരാണിക ഭാരതത്തിൽ  ഗുരുകുല  വിദ്യാഭ്യാസത്തോട് കൂടി ആരംഭിച്ച വിദ്യാഭ്യാസ രീതി ഇന്ന് ആധുനിക വിദ്യാഭ്യാസത്തിൽ ശാസ്ത്രസാങ്കേതികവിദ്യയുടെ മികവിൽ കുതിക്കുകയാണ്. ഇത് മറ്റു രാഷ്ട്രങ്ങൾക്ക് പോലും മാതൃകയാണ് നമ്മുടെ കൊച്ചു കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം. സൗജന്യ വിദ്യാഭ്യാസ രീതി ഏറ്റവും ഉപയോഗപ്രദമാക്കാൻ നമ്മുടെ ഭരണകൂടം വൈവിധ്യമാർന്ന പദ്ധതികളിലൂടെ കടന്നുപോകുമ്പോൾ,  അത്തരം പ്രവർത്തനങ്ങളിൽ  പ്രതീക്ഷയോടെ നെഞ്ചിലേറ്റി,  വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഈ പ്രതികൂല സാഹചര്യത്തിൽ വിദ്യാർത്ഥികളിൽ അറിവിൻ വെട്ടം പകരുകയാണിവിടെ. ഓരോ ഭവനവും ഡിജിറ്റൽ വൽക്കരിക്കുന്ന ഈ കാലഘട്ടത്തിൽ, നിർബന്ധമായും സാമൂഹിക അകലം പാലിക്കുന്ന ഈ സാഹചര്യത്തിൽ ആയിരത്തോളം വരുന്ന ഭാവിതലമുറയുടെ വാഗ്ദാനങ്ങളായ പിഞ്ചോമനകളുടെ സൃഷ്ടികൾ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഡിജിറ്റൽ ഓൺലൈൻ മാഗസിനിലൂടെ പ്രസിദ്ധീകരിക്കുകയാണ്. ചുവടുവെപ്പുകളിൽ താളപ്പിഴവുകൾ  സംഭവിക്കാം... എങ്കിലും നിഷ്കളങ്കരായ  കുട്ടികളുടെ സർഗാത്മകതയാണ് ഇവിടെ പ്രകടമാകുന്നത്. അതിനാൽ  നമുക്ക് പ്രചോദനം നൽകാം ഒരു  നല്ല നാളേക്കുവേണ്ടി.

         

         അബ്ദുൽ അസീസ് കെ
        എഡിറ്റർ

      • ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം. 

                    ആദ്യമായി എല്ലാവർക്കും എൻ്റെ സ്വാതന്ത്ര്യദിനാശംസകൾ. ഇന്ത്യക്കാരെ നമുക്ക് ഓരോരുത്തർക്കും സന്തോഷവും അഭിമാനവും നിറയുന്നസുദിനമാണിന്ന്. കാരണം 1947 ആഗസ്റ്റ് പതിനഞ്ചാം തീയ്യതിയാണ് നമ്മൾ ബ്രിട്ടീഷുകാരുടെ അടിമത്വത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയെടുത്തത്. ഈ വർഷം നമ്മൾ എഴുപത്തിനാലാം  സ്വാതന്ത്ര്യദിനമാണ് ആഘോഷിക്കുന്നത്. ഈ വേളയിൽ  നമ്മൾ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി അഹോരാത്രം പ്രയത്നിച്ച സ്വാതന്ത്ര്യസമര പോരാളികളായ  മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്ര ബോസ്, ജവഹർലാൽ നെഹ്റു തുടങ്ങിയവരെയും ഇന്ത്യക്കുവേണ്ടി ജീവത്യാഗം ചെയ്ത ധീര ദേശാഭിമാനികളേയും  അനുസ്മരിക്കുന്നു. നമ്മുടെ നാടിന്റെ അഖണ്ഡതയും ഐക്യവും കാത്തുസൂക്ഷിക്കേണ്ടത് കുട്ടികളായ നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.  എല്ലാവർക്കും ഒരിക്കൽ കൂടി എന്റെ സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു. ജയ്ഹിന്ദ്

         

        ദിയ പ്രശാന്ത്
        Std : 5D 

      • പ്രിയദേശം

         
        വന്ദിച്ചിടുന്നു എൻ പ്രിയ ദേശത്തെ  ഞാൻ 
        നമിച്ചീടുന്നു ഭാരതാംബേ നിന്നെ ഞാൻ 
        അഭിവാദ്യങ്ങളർപ്പിച്ചിടുന്നോരായിരം 
        പിറന്ന നാടിനെ പ്രാണനായി സേവിച്ചവർക്കും 
        ചിന്തിയചോരകൾക്കറ്റമില്ലാതെ 
        ബലിയായി നൽകിയ ജീവനുകൾക്കും 
        നേരുന്നൊരായിരം അഭിവാദ്യങ്ങൾ 
        വർഗ്ഗീയ രാഷ്ട്രീയ ചേരി തിരിവുകളില്ലാതെ 
        തമിഴകമെന്നോ തെലുങ്കാനയെന്നോ 
        കർണാടകയെന്നോ കേരളമെന്നോ 
        ദേശാന്തരമില്ലാതെയൊറ്റ ജനതയായി 
        കാത്തു സൂക്ഷിച്ചീടും നമ്മളീ സ്വാതന്ത്ര്യം 
           



        Muhammed shayan KS 
        Std : 5A 

         

      • എൻ്റെ ഇന്ത്യ

         

        മാതൃ സ്നേഹം പോൽ ഒഴുകണം നമ്മളിൽ ഭാരത മാതാവിനോടുള്ള സ്നേഹം
        ഇന്ത്യയെന്ന് കേൾക്കുമ്പോൾ തുളുമ്പണം മനം നിറയെ രാജ്യസ്നേഹം
        പൂർവികർ രക്തവും ജീവനും നൽകി നേടിയെടുത്തൊരീ സ്വതന്ത്ര രാജ്യം 

        ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും ജൈനനും ബുദ്ധനും
        പാഴ്സിയും സിക്ക് വിഭാഗവും ഒന്നിച്ചു വാഴുന്ന പുണ്യ രാജ്യം 

        ഒരുമയും വിശ്വാസവും പരസ്പര സ്നേഹവും തമ്മിൽ കൈമാറുന്ന മാതൃരാജ്യം
        പലതരം ഭാഷയും വ്യത്യസ്ത വേഷവും ഉൾക്കൊണ്ട് കഴിയുന്ന സ്വപ്ന രാജ്യം
        ഭാരത രാജ്യത്തിൻ വ്യത്യസ്ത ഭാഗങ്ങൾ എന്നും നമുക്കേകുമ ത്ഭുതങ്ങൾ
        മലകളും പുഴകളും മരുഭൂമിയും വനങ്ങളും കൊണ്ട് നിറഞ്ഞൊരു സുന്ദര രാജ്യം
        കൃഷിയും വ്യവസായവും  കൊണ്ട് സമൃദ്ധമാണിപ്പോഴും
        നമ്മുടെ പൊന്നു രാജ്യം
         ഈ പുണ്യ ഭൂമിയിൽ ജനിച്ചു വസിക്കാൻ
        അവസരം നൽകിയ സ്രഷ്ടാവിനേ കാം  ആയിരം നന്ദികൾ.

        രചന:- റിൻഷിദ നൗറി

      • സ്വതന്ത്ര ഭാരത നാട് 


        ഇതിഹാസങ്ങൾ പിറന്നു വീണൊരു നാട് 
        സംസ്കാരത്തിൻ പിറവി കൊണ്ടൊരു നാട് 
        മഹാമാരിതൻ ചലനമറ്റൊരു ലോകത്തിൻ  
        ഐക്യത്തിന് ബലത്തെ കാട്ടി ഒന്നിച്ചു
        പടവെട്ടിടും നമ്മുടെ ഭാരത നാട് 
        ഒന്നിച്ചു അണിചേരും ഏത്  തൻ വിപത്തിലും 
        നാമെല്ലാം ഒത്തു ചേർന്ന് തടയാം നമുക്കീ മഹാമാരിയെ 
        ദേശത്തിൻ സ്നേഹം ഉയർത്തി കാട്ടിടാം ഇതിലൂടെ......


        Minha Fathima M K
        5 A

      • നമ്മുടെ സ്വാതന്ത്ര ഭാരതം

         

        സ്വാതന്ത്ര്യമില്ല നാട്ടിൽ നമുക്കെന്ത് ജീവിതം ?
        പാരതന്ത്ര്യം മരണത്തെക്കാൾ ഭയാനകം
        എന്നു ഉദ്ഘോഷിച്ചു ധീര മഹത്തുക്കൾ
        പാടിയും പറഞ്ഞും പോരടിച്ചും നേടിയ സ്വാതന്ത്ര്യം !!
        ഇന്നീ മട്ടിൽ അനുഭവിപ്പൂ നാമെല്ലാം
        ഇതരനെ കൊത്തിവലിക്കാൻ പായുമ്പോൾ ഓർത്തിലാ...
        നാം മഹത്തുക്കൾ കണ്ടൊരു സ്വപ്നത്തെ
        ഗാന്ധിജി ഗോഖലെ മൗലാനയും
        നൽകിയ സന്ദേശം ഓർത്തെടുക്കാം..!
        നല്ലൊരു ഭാരത പൂങ്കാവിനായ്
        ഒന്നായ് ഒരുമിച്ചു മുന്നേറാം
        നല്ലൊരു സ്വാതന്ത്ര്യ പൊൻപുലരി
        ഇന്നാ പ്രതിജ്ഞ  നൽകിടാം ...

         

        ഇർഫാൻ ഹബീബ് K
        Vth standard

         

      • എന്റെ മൈസൂർ യാത്ര 


                        ഞാനും എൻ്റെ കുടുംബവും വീട്ടിൽ നിന്നും രാവിലെ 6മണിക്ക് യാത്ര തിരിച്ചു. മുത്തങ്ങ വനത്തിൽ കൂടെ ആണ് പോകുന്നത് എന്നറിഞ്ഞപ്പോൾ പേടിയായി. അവിടെ ആനയും പന്നിയും മാനും മയിൽ റോഡിന്റെ അരികിൽ തന്നെ കാണാൻ കഴിഞ്ഞു. പിന്നെ gundilpetta എന്ന സ്ഥലത്ത് എത്തി അവിടെ ഇറങ്ങി നല്ല രസമായിരുന്നു. അവിടെ വിരിഞ്ഞു നിൽക്കുന്ന സൂര്യകാന്തി പൂ, പച്ചക്കറി കൃഷി, കാള വണ്ടിയിൽ കർഷകൻ എല്ലാം കണ്ടു ഞങ്ങൾ മൈസൂർ എത്തി. അവിടെ കൊട്ടാരം കാണാൻ പോയി.  ടീവിയിലും പുസ്തകത്തിലും കണ്ടിട്ടുള്ള എല്ലാം ഞാൻ അത്ഭുത ത്തോടെ നോക്കി കണ്ടു. അവിടെ നിന്നും ഞങ്ങൾ മൃഗശാല, വൃന്ദാവൻ ഗാർഡൻ ഒക്കെ കണ്ടു വൈകുന്നേരം തിരിച്ചു വീട്ടിൽ വന്നു

          ഷഫ്ന ഫാത്തിമ
                           3 A

      • സ്വാതന്ത്ര്യത്തിൻ്റെ വില

        ബഹുമാനാപെട്ട അധ്യാപകരെ, എൻ്റെ പ്രിയ കൂട്ടുക്കാരെ,

        എല്ലാവർക്കും എന്റെ സ്വാതന്ത്ര്യ ദിനാശംസകൾ. ഇന്ന് ഓഗസ്റ്റ് 15 നമ്മുടെ ജീവിതത്തിലെ മറക്കാൻ കഴിയാത്ത ദിനം. ഈ അവസരത്തിൽ മഹാൻമാരായ നേതാക്കളെ നമ്മുക്ക് അനുസ്‌മരിക്കാം. അതിൽ  പ്രധാന പെട്ടവരാണ് നാം എല്ലാം സ്നേഹത്തോടെ ബഹുമാനത്തോടെ വിളിക്കുന്ന ബാപ്പുജി, ജവഹർലാൽ നെഹ്‌റു, ഭഗത് സിംഗ്. നാം ചിത്ര ശലഭങ്ങളെ പോലെ പാറി പറന്നു നടക്കുന്നത് ഇവർ നമ്മുക്ക് നേടി തന്ന സ്വാതന്ത്ര്യം കൊണ്ടാണ്. ഇവരുടെ കൂടെ തന്നെ നാം എപ്പോഴും ഓർക്കേണ്ടവരാണ് നമ്മുടെ രാജ്യത്തിനു വേണ്ടി നമ്മെ കാത്തു രക്ഷിക്കുന്ന നമ്മുടെ പ്രിയപ്പെട്ട ജവാൻമാർ. നാം ഇപ്പോൾ ഒരു മഹാ മാരിയുടെ പിടിയിലാണല്ലോ അത് കാരണം നമ്മുക്ക് സ്കൂളിൽ പോവാനോ, ആഘോഷങ്ങളിൽ പങ്കെടുക്കാനോ കഴിയില്ല വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ നമ്മുക്ക് ആഘോഷിക്കാം.നമുക്ക് വേണ്ടി നമ്മുടെ രാജ്യത്തിനു വേണ്ടി കൊറോണ വൈറസ്സിന് വേണ്ടി പൊരുതുന്ന ആരോഗ്യ പ്രേവർത്തകർ,  പോലീസുകാർ, മന്ത്രിമാർ, ജന നേതാക്കൾ, എന്നിവരെ കൂടെ ഞാൻ ഈ അവസരത്തിൽ അഭിനന്ദിക്കുന്നു എല്ലാവർക്കും ഒരിക്കൽ കൂടി എന്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര ദിനാശംസകൾ "STAY HOME, STAY SAFE"

         

        Muhammed Shamil

      • സ്വാതന്ത്ര്യ ദിനം


         ഇന്ത്യൻ മണ്ണിൽ ജനിച്ചോരെല്ലാം
        സ്വാതന്ത്ര്യത്തിൽ ജന്മദിനം
        ത്യാഗത്തിൻ മഹിമ ഉണർത്തും
        ബാപ്പുജി തൻ സ്മരണദിനം
        1947 ഓഗസ്റ്റ് 15 പുലരിയിൽ
        ഇന്ത്യൻ മാലോകരെല്ലാം
        സന്തോഷത്തിൻ ശോഭ പടർത്തും
        സ്വാതന്ത്ര്യത്തിൻ ജന്മദിനം
        ബ്രിട്ടീഷുകാരുടെ അടിമത്തത്തിൽ നിന്ന്
        മോചനം ഏകും സ്വാതന്ത്ര്യത്തിൻ ജന്മദിനം
        ഇന്ത്യൻ മണ്ണിൽ പാറിപ്പറക്കും
        ത്രിവർണ്ണപതാക ജന്മദിനം

        Rafan 4B

      • നാം ഭാരതീയർ

        എനിക്ക് മതമില്ല,   ജാതിയില്ല,  വർഗമില്ല,  
        വർണമില്ല,  ലിംഗ ഭേദങ്ങളൊന്നുമില്ല,  
        നാനാവർണക്കൊടികളില്ല,  
        നാനാവിധ പാർട്ടികളില്ല,  
        കാക്കത്തൊള്ളായിരം ദൈവമില്ല,
        മനുഷ്യത്വമാണെന്റെ മതം,
        സ്നേഹമാണെന്റെ ജാതി. 
        സഹജരെല്ലാമെൻ കുടുംബക്കാർ,  
        നാമെല്ലാമൊന്നാണ്  
        ഭാരതീയരാണ് നാം 
        അന്നുമിന്നുമെപ്പോഴും.......

         

        Julia4B

      • നമ്മുടെ ഇന്ത്യ


                 1947 ഓഗസ്റ്റ് 15  ഭാരത ജനതയ്ക്ക് ബ്രിട്ടീഷുകാരുടെ അടിമത്തത്തിൽ നിന്നും മോചനം കിട്ടിയ ദിവസം. ബ്രിട്ടീഷ് പട്ടാളക്കാരുടെ ക്രൂരമർദ്ദനം ഏറ്റുവാങ്ങിയവരെയും  ജയിലറകളിൽ അടക്കപ്പെട്ടു  യൗവനം      നഷ്ടപ്പെട്ടവരെയും ജീവത്യാഗം ചെയ്ത ധീര ദേശാഭിമാനികളെയും  നമുക്ക്‌ ഓർമ്മിക്കാം.. 


            മഹാത്മാഗാന്ധി,  ജവഹർലാൽ നെഹ്റു,  നേതാജി സുഭാഷ് ചന്ദ്ര ബോസ്,  ഗോപാലകൃഷ്ണഗോഖലെ തുടങ്ങി എത്രയെത്ര നേതാക്കൾ. അവരൊക്കെ സഹിച്ച പീഡനങ്ങളും ത്യാഗങ്ങളും നമുക്ക് വേണ്ടി ആയിരുന്നു. ഇന്ന് നാം അനുഭവിക്കുന്ന ഈ സുഖസൗകര്യങ്ങൾ അവരുടെ പ്രയത്നങ്ങളാണ്. ഭാരത പുരോഗതിക്കും സമാധാനത്തിനും ഐക്യത്തിനും നാം മുന്നിട്ടിറങ്ങണം. നമ്മുടെ രാജ്യത്തെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചു കൊണ്ടാവണം നമ്മുടെ ഓരോ മുന്നേറ്റവും. 


                    ആദിൽ 3 B

      •  

         എൻ്റെ ബാപ്പുജി


        നമ്മുടെ രാജ്യം ഇന്ത്യയാണ് ഒരു ഇന്ത്യക്കാരി എന്നതിൽ ഞാൻ അഭിമാനിക്കുന്നു നമ്മുടെ രാജ്യം ഒരുപാട് കാലം സ്വാതന്ത്ര്യഠ ഇല്ലാത്ത രാജ്യമായിരുന്നു.
        നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടി തന്നത് മോഹൻ ദാസ് കരംചന്ദ് ഗാന്ധി എന്ന ബാപ്പുജി ആയിരുന്നു. ഈ ബാപ്പുജിയെ നമുക്ക് പരിചയപ്പെടാം, ബാപ്പുജി ജനിച്ചത് 1843-ൽ ഗുജറാത്തിലെ പോർബന്തറിലാണ് .സ്വാതന്ത്ര്യ സമര നായകനായ ഗാന്ധിജി ഇന്ത്യൻ ജനതയെ മുഴുവൻ നയിച്ച് സ്വാതന്ത്ര്യത്തിലേയ്ക്കെത്തിച്ചു. അധ്യാനിച്ച് ജീവിക്കുന്നതാണ് ഉത്തമമെന്നുള്ള  റക്സിൻ്റെ ആശയം ഗാന്ധിജി സ്വീകരിച്ചു.1915-മുതൽ ഇന്ത്യയിൽ സ്ഥിരതാമസമാക്കി.1917-ൽ ബീഹാറിലെ ചമ്പാരനിൽ സത്യാഗ്രഹ സമരം നടത്തി വിജയിച്ചു.1920-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ അനിഷേധ്യ നേതാവായി .1947-ൽ ഇന്ത്യ സ്വാതന്ത്രമായി.ഒരു മത ഭ്രാന്തൻ ഗാന്ധിജിയെ വെടിവെച്ചു.'എൻ്റെ സത്യാനേഷണ പരീക്ഷണങ്ങൾ ' എന്ന കൃതി അദ്ദേഹത്തിൻ്റെ ആത്മകഥയാണ്.ബാപ്പുജി നമ്മുടെ രാഷ്ട്രപിതാവാണ്.

         

        നിദ ഫാത്തിമ.K
        III A

      • ജന്മനാട്

        ഇന്ത്യ എൻ്റെ രാജ്യമാണ് 
        എല്ലാ ഇന്ത്യക്കാരും 
        എൻ്റെ സഹോദരി സഹോദരൻ മാരാണ് 
        ചെറുപ്പം മുതൽ കേട്ടു പഠിച്ചു വളർന്ന പ്രതിജ്ഞ.

        'നമ്മുടെ ഭാരതത്തിന്റെ 74-ആം മത്തെ സ്വാതന്ത്ര്യ  ദിനം .
        പ്രാണനെക്കാൾ വലുതാണ് നമ്മുടെ മാതൃരാജ്യം'
        പിറന്ന് വീണ ജന്മ നാടിന്റെ മണവും,  സ്വാതന്ത്ര്യവും
        എന്ന് ചിന്തിച്ച ഒരു തലമുറയുടെ 
        ത്യാഗമാണ് നമ്മളിന്ന് 
        അനുഭവിക്കുന്ന സ്വാതന്ത്ര്യം. 
        ഒരേ ഒരു ഇന്ത്യ 
        ഒരേ ഒരു ജനത 
        അതാണ് അന്നും ഇന്നും എന്നും നമ്മൾ. 


        എല്ലാവർക്കും സ്നേഹം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകൾ . 

        മുഹമ്മദ്‌ അഷ്‌കർ
        3 A

      • സ്വാതന്ത്ര്യദിനം 


                         
                  നമ്മുടെ രാജ്യം 74 മത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഈ സ്വാതന്ത്ര്യദിനം നമുക്ക് ദാനമായി കിട്ടിയതല്ല, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ ലോകജനസംഖ്യയുടെ അഞ്ചിലൊന്നും ബ്രിട്ടന്റെ കീഴിലായിരുന്നു. പതിറ്റാണ്ടുകൾ നീണ്ട സന്ധിയില്ലാ സമരങ്ങളും രണ്ടാമഹായുദ്ധവും ചേർന്ന് ബ്രിട്ടനെ അതിന്  നിർബന്ധിതമാക്കി. 1947 ഓഗസ്റ്റ് 15ന് മഹാത്മാഗാന്ധിജി ഇന്ത്യക്ക് സ്വാതന്ത്ര്യം നേടി തന്നു. നമ്മുടെ ധീരനായ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തിന്റെ ശക്തി നമ്മെ ഓർമപ്പെടുത്തുകയാണ് ഓരോ ഓഗസ്റ്റ് 15 നും. 1947 ഓഗസ്റ്റ് 15 ന്റെ ആദ്യനിമിഷങ്ങളിൽ യൂണിയന്റെ ' ജാക്ക്' എന്ന ബ്രിട്ടീഷ് പതാക താഴ്ന്നു തുടങ്ങി. സ്വാതന്ത്ര്യംത്തിന്റെ ആവേശമായി ത്രിവർണ്ണ പതാക പരിസരവും മുങ്ങി നിവർന്നു. അപ്പോഴത്തെ ഇന്ത്യൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവായിരുന്നു. അതെ സമയം സ്വാതന്ത്ര്യ ആഘോഷങ്ങളിൽ നിന്നെല്ലാം മാറി ബംഗാളിലെ ഒരു വിദൂര ഗ്രാമത്തിൽ ഒരു വയോധികൻ പ്രാർത്ഥനയിൽ മുഴുകിയിരിക്കുകയായിരുന്നു. നമ്മുടെ രാജ്യത്തിന്റെ സ്വന്തം മഹാത്മാഗാന്ധി 


                                 Amal N.M, 4th B

      • എന്റെ ഇന്ത്യ

         

                     എൻ്റെ മനോഹരമായ രാജ്യമാണ് ഇന്ത്യ. ഞാൻ ഇന്ത്യ രാജ്യത്താണ് എന്ന് പറയാൻ  എനിക്കഭിമാനമുണ്ട്. എന്റെ രാജ്യത്തെ ഞാൻ സ്നേഹിക്കുന്നു.  പച്ചപ്പും പക്ഷി മൃഗാദികളും കൊണ്ട് എന്റെ ഇന്ത്യ മനോഹരമാണ്. പണ്ട് മഹാത്മ ഗാന്ധി സ്വപ്നം കണ്ട ഇന്ത്യ..... ആ ഇന്ത്യക്ക് വേണ്ടി നാം ഓരൊരുത്തരും പരിശ്രമിക്കണം.. ബ്രിട്ടീഷ് ഭരണത്തിൽ നിന്നും ഇന്ത്യ സ്വതന്ത്ര മായതിനെ എല്ലാ വർഷവും ആഗസ്റ് 15 നു നാം ആഘോഷിക്കുന്നു. ഒരുപാട് ധീര ദേശ സ്നേഹികളുടെ കഠിന പ്രയത്നം കൊണ്ടാണ് നമുക്ക് ഇന്ന് ഈ നാട് ലഭിച്ചത്. ഇപ്പോഴും ഒത്തിരി പട്ടാളക്കാർ നമ്മുടെ നാടിനു  വേണ്ടി കാവൽ നിൽക്കുന്നുണ്ട്. ഈ നാടിനെ എല്ലാ തരത്തിലും സംരക്ഷിക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും കർത്തവ്യം ആണ്..                ഇന്ന് നമ്മുടെ നാട് നേരിട്ട് കൊണ്ടിരിക്കുന്ന എല്ലാ വിപത്തിൽ നിന്നും നാടിനെ രക്ഷിക്കേണ്ടത് നാം ഓരോരുത്തരും ആണ് മഹാത്മജി സ്വപ്നം കണ്ട ആ നല്ല ഒരു നാളെക്കായി നമുക്കൊരുമിച്ചു പ്രയത്നിക്കാം............... ജയ് ഹിന്ദ്..... ജയ്  ഭാരത്......

        Munavvar -4B

      • സ്വാതന്ത്രത്തിൻ്റെ കാവലാളുകൾ

                        നമ്മുടെ  ഭാരതം  74ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ് ഈ അവസരത്തിൽ സ്വാതന്ത്രൃദിനത്തിന് മുന്നെ നമ്മുടെ  നാടിൻറ അവസ്ഥ  എന്തായിരുന്നു . വിദേശത്ത്നിന്നും നമ്മുടെ  നാട്ടിൽ  കച്ചവടത്തിനായി വന്ന വിവിധ വിദേശികൾ ഉണ്ടായിരുന്നു  . ഡച്ചുകാർ പോർട്ടിഗീസുകാർ ബ്രിട്ടീഷുകാർ എന്നാൽ അവസാനമായി വന്ന  ബ്രിട്ടീഷുകാർ  ഭിന്നിപ്പിച്ച് ഭരിക്കുക  എന്ന തന്ത്രം പ്രയോഗിച്ചു നമ്മുടെ  നാട് ഭരിക്കാൻ തുടങ്ങി  . നമ്മുടെ  ആളുകളെ അടിമകളാക്കി ഭരിക്കാൻ തുടങ്ങി  സംബത്ത് കൊള്ളയടിച്ച് അവരുടെ  നാട്ടിലേക്ക് കൊണ്ട്പോയി . എന്നാൽ ധീരദേശാഭിമാനികളായ നേതാക്കന്മാർ സമരങ്ങൾ നയിച്ചു പ്രക്ഷോഭങ്ങൾ നയിച്ചു ജയിൽവാസത്തിലായി രക്തവും ജീവനും നൽകി വാങ്ങിതന്നതാണ് ഈ സ്വാതന്ത്രൃം . അതിനുവേണ്ടി  പോരാടിയ ധീരദേശാഭിമാനികളെ നമുക്ക്  ഓർക്കാം . മഹാത്മജി .പട്ടേൽ . അബ്ദുൽ കലാം ആസാദ് . നെഹ്റു . ബാലഗംഗാധരതിലകൻ . അലി സഹോദരന്മാർ തുടങ്ങിയവർ . അത്കൊണ്ട് ഇവർവാങ്ങിതന്ന സ്വാതന്ത്രൃം കാത്ത്സൂക്ഷിക്കേണ്ടത് നമ്മളാണ് രാജ്യത്തിൻറ അഖണ്ഡതയും മതേതരത്വവും കാത്ത്സൂക്ഷിക്കാൻ നമുക്ക്  കഴിയട്ടെ  ജയ്  ഭാരത്

         

        SHADHA  TP 4B

      • INDIA, MY COUNTRY
        ..............................

        India is my country 
        I love my country
        It is a wonderful country 
        It is an amazing country 
        We salute our freedom fighters 
        We salute our brave soldiers
        India is my country 
        I love my country.
                 

        Hemin Shiza, 1 B


      • സ്വാതന്ത്ര്യം 


        സുഖമാണ് ഈ സ്വാതന്ത്ര്യം...
        പൊരുതിയെടുത്തൊരു സ്വാതന്ത്ര്യം... 
        ഉയരങ്ങളിലെത്തിക്കും  സ്വാതന്ത്ര്യം.... 
        സ്വപ്നം പോലൊരു സ്വാതന്ത്ര്യം....
        കളിചിരി  നൽകും സ്വാതന്ത്ര്യം... 
        പട്ടാളക്കാരുടെ കാവലതിൽ
        നമ്മൾക്കേകും സ്വാതന്ത്ര്യം... 
         
        കൊറോണ എന്നൊരു ഭീകരനതാ
        തട്ടിയെടുക്കാൻ ശ്രമിച്ചീടുന്നു... 
        അടിച്ചമർത്തി തുരത്തി ഓടിച്ചീടും  
        നമ്മൾ ഒന്നിച്ചൊന്നായി..... 
        സ്വാതന്ത്രരാകും പറന്നുയരും
        നമ്മുടെ നാടിന്നഭിമാനമായി....

         

        ആഹിൽ ഷയാൻ പി. എ 4B 

      • OUR NATIONAL FLAG

                  Every country has its national flag. Our country also has a national flag. It has three colours on it - saffron,white and green. Saffron colour stands for courage, white colour stands for purity and green colour stands for good fortune. In the centre of the white colour there is Ashoka Chakra.lt stands for victory. Our national flag is the sign of the glory of our country.

                  The national flag is a symbol of love and proud of our country. We must respect and protect it. The Prime Minister hoisted the flag at the Red Fort on Independence day. It is also hoisted on the republic day every year.Our national flag is very beautiful. We are proud of our national flag. Our national flag should not be insulted.

         

                Izza Riham P K 5B

      • IMPORTANCE OF INDEPENDENCE DAY


                   15th August is the most memorable day in Indian history, because we got Independence from British rule on this day. For almost two centuries they ruled over us. And the citizen of the country suffered a lot due to these oppressors. British officials treat us like slaves until we manage to fight back. We struggled for the freedom under the guidence of our great leaders like Mahatma Gandhi, Jawaharlal Nehru, Chandra Shekar Azad, Bhagat Singh etc. They devoted their entire life for freedom. Some of the leaders like Mahatma Gandhi choose the path of non-violance while others choose violance. Brave leaders like Bhagat Singh, Rajguru, Sukhdev, etc. were sacrificed their lives for freedom. Why we are celebrating Independence Day? We celebrate Independence Day to remember the sacrifices and lives we have lost in struggles. Besides, we celebrated it to remind us that this freedom that we enjoy is earned hard way. So we have to work hard for the development and progress of our country. And also keep it’s unity and diversity of our nation.


                Rena Hareesh.M
                       7th A.

      • പ്രതിസന്ധികൾക്കിടയിലും പ്രതീക്ഷകൾ ഉണരേണ്ട സ്വാതന്ത്ര്യദിനം 
         

                  നമുക്ക് അഭിമാനിക്കുവാൻ വീണ്ടും ഒരു സ്വാതന്ത്ര്യദിനം കൂടി.. സാമ്രാജ്യത്തിൻ്റെ ഇരുട്ടിൽ നിന്നും പ്രകാശം നിറഞ്ഞ ലോകത്തിലേക്ക് നമ്മെ നയിച്ച ധീരദേശാഭിമാനികളെ ഈ ദിനത്തിൽ നമുക്ക് ഓർക്കാം. പിറന്ന മണ്ണ് കയ്യേറിയപ്പോൾ ജാതിമതഭേദമന്യേ സംഘടിച്ച നമ്മുടെ സ്വാതന്ത്ര്യ സമര നായകർ പോരാടി സ്വന്തം ജീവൻ നാടിനുവേണ്ടി ബലിയർപ്പിച്ചു. അന്ന് അവരെ ഏകീകരിച്ച ശക്തി സ്വാതന്ത്ര്യബോധം ആണ്. അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ ഈ നായകരെ അഭിമാനത്തോടെ സ്നേഹിക്കുവാനുള്ള ദിനമാണിന്ന്.


             പ്രാണനേക്കാൾ വലുതാണ് പിറന്ന നാടിൻ്റെ മാനവും സ്വാതന്ത്രവും എന്നു ചിന്തിച്ച ഒരു തലമുറയുടെ ത്യാഗമാണ് നമ്മൾ ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. നമുക്കെല്ലാം അറിയാവുന്നതുപോലെ ഈ വർഷത്തെ നമ്മുടെ സ്വാതന്ത്ര്യദിനം വളരെയധികം പ്രതിസന്ധികൾക്ക് നടുവിലാണ് നാം ആഘോഷിക്കുന്നത്. 2018 -2019ലെ പ്രളയത്തിനുശേഷം 2020ലും. മറ്റൊരു പ്രളയത്തിന്റെ നടുവിലാണ് നമ്മുടെ കൊച്ചു കേരളം. ഇടുക്കിയിലെ പെട്ടിമുടി ഉണ്ടായ മണ്ണിടിച്ചിലിൽ അമ്പതോളം വരുന്ന നമ്മുടെ സഹോദരങ്ങൾ ആണ് മരണപ്പെട്ടത്.


                     കൊറോണ  എന്ന മഹാമാരി മൂലം ഇന്ത്യയിൽ മാത്രമല്ല ലോകം എങ്ങും  സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു .ദുബായിൽ നിന്നും വന്ന എയർ ഇന്ത്യ വിമാനം കരിപ്പൂര് വിമാനത്താവളത്തില് വെച്ച് അപകടത്തിൽ പെട്ട് 18 പേരാണ് മരണപ്പെട്ടത്. 


                 ചൈനീസ് ശതകോടീശ്വരനായ ജാക്മാ  പറഞ്ഞതുപോലെ 2020 എന്ന വർഷത്തിൽ ജീവനോടെ ഇരിക്കുക എന്നതിൽ കവിഞ്ഞു മറ്റൊന്നും പ്രാധാന്യമില്ല .സ്കൂളുകൾ തുറന്നില്ലെങ്കിലും ഓൺലൈൻ ക്ലാസ് നടത്തി നമ്മൾ അതിനു പ്രതിവിധി കണ്ടെത്തി. നിർധനരായ കുട്ടികൾക്ക് ടിവിയും  സ്മാർട്ഫോണും നൽകിയ ഓരോരുത്തരും ഇരുൾ നിറഞ്ഞ വഴിയിൽ പ്രകാശം പരത്തിയ വരാണ് കൊറോണ എന്ന മഹാവിപത്ത് ഉള്ള വാക്സിൻ കണ്ടെത്തുവാൻ നമ്മുടെ ഇന്ത്യ വളരെയധികം പുരോഗതി കൈവരിച്ചു എന്നുള്ള വാർത്ത അഭിമാനകരം തന്നെ. മാർട്ടിൻ ലൂഫർ കിംഗ് പറഞ്ഞതുപോലെ നിങ്ങൾക്ക് പറക്കാൻ കഴിയില്ലെങ്കിൽ നിങ്ങൾ ഓടുക ,കഴിയില്ലെങ്കിൽ നടക്കുക, നടക്കുവാൻ കഴിയുന്നില്ലെങ്കിൽ ഇഴയുക. ചെയ്യുന്നത് എന്തുതന്നെയായാലും മുന്നോട്ടു തന്നെ നീങ്ങുക അതുകൊണ്ട് പ്രതിസന്ധികളെ തരണം ചെയ്തു കൊണ്ട് മുന്നോട്ടു നീങ്ങുക എന്നതാണ് നാം ചെയ്യേണ്ടത് . മഹാത്മാഗാന്ധി പറഞ്ഞതുപോലെ വിജയത്തിലൂടെ കൈവരുന്നത് അല്ല ശക്തി നിങ്ങളുടെ പ്രശ്നങ്ങൾ ആണ് നിങ്ങളുടെ ശക്തി രൂപീകരിക്കുന്നത്. ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിൽ  സ്വയം അടിയറവ് പറയില്ലെന്ന് നിങ്ങൾ തീരുമാനിച്ചാൽ അതാണ്‌  ശക്തി.


                 ഈ സ്വാതന്ത്ര്യ ദിനത്തിൽ നാം ചെയ്യേണ്ടത് തന്നെ ഒരു പ്രതിസന്ധിക്കും  ഒരു പ്രശ്നങ്ങൾക്കും മുന്നിൽ  അടി പതറില്ല എന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം. വിജയം ആസ്വാദകരം ആകണമെങ്കിൽ പ്രയാസങ്ങൾ ആവശ്യമാണ് . പരാജയം എന്നാൽ നിങ്ങൾക്ക് കൂടുതൽ കരുത്തോടെ തിരിച്ചു വരാനുള്ള അവസരമാണ്. ഈ ദുരിതങ്ങളും പ്രയാസങ്ങളും കടന്നുപോകുന്ന തങ്ങൾക്ക് ശേഷം ലോകം നമ്മെ കാത്തിരിക്കുന്നു.


               ഈ മണ്ണിൽ പിറന്നു വീണ ഇന്ത്യക്കാരനായ ഈ മണ്ണിൽ മരിക്കുവോളം ഇന്ത്യക്കാരനായ പങ്കുവെക്കുവാൻ  പോരേണ്ട കോടാനുകോടി ഇന്ത്യക്കാർ ഒന്നായി പാടും മംഗള ഗീതം അതാണ് ഇന്ത്യ. ജയ്‌ഹിന്ദ്‌.
         

        Minha fathima K.P
        VII A

      • ഒരേ ഒരിന്ത്യ 
        ഒരൊറ്റ ജനത

         

        പ്രാണനേക്കാൾ വലുതാണ് പിറന്ന നാടിൻ്റെ  മാനവും സ്വാതന്ത്ര്യവുമെന്ന് ചിന്തിച്ച ഒരു തലമുറയുടെ ത്യാഗമാണ് നമ്മളിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. അവരുടെ ത്യാഗവും ചിന്തിയ ചോരയും ബലിയായി നൽകിയ ജീവനും വ്യർത്ഥമാകാതിരിക്കാൻ......... 
        ഒരേ ഒരിന്ത്യ 
        ഒരൊറ്റ ജനത 


        സ്വാതന്ത്ര്യദിനാശംസകൾ


                                         
                               Athira Gopal 5B

      • സ്വാതന്ത്ര്യം നമ്മുടെ ജന്മാവകാശം
             

                  വർഷാവർഷങ്ങളിൽ സ്വാതന്ത്ര്യദിനത്തിൽ  ദില്ലിയിലെ ചെങ്കോട്ടയിൽ ഉയർത്തുന്ന ദേശീയ പതാക നമ്മുടെ മനസ്സിൽ  ഒരു സാധാരണ കാഴ്ചയാണ്. നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ, വൈവിദ്ധ്യമാർന്ന സമിശ്ര സംസ്കാരങ്ങളടെ ഒരു ഓർമ്മപ്പെടുത്തൽ.


               1947-ൽ ബ്രിട്ടീഷ് ആധിപത്യം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യ വായു സ്വന്തമാക്കി. ഈ ഓർമ്മക്കായിട്ടാണ്  എല്ലാ വർഷവും ഓഗസ്റ്റ് 15-ന്‌ ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നത്. ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്‌. രാജ്യത്തുടനീളം അന്നേ ദിവസം ഇന്ത്യയുടെ ദേശീയപതാക ഉയർത്തുന്നു. അന്നേ ദിവസം ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുകയും തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യുന്നു. തന്റെ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ രാജ്യം കഴിഞ്ഞവർഷം നേടീയ അംഗീകാരങ്ങളും, രാജ്യം അഭീമുഖീകരിക്കുന്ന പ്രധാനപ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്കുള്ള നിർദ്ദേശങ്ങളും ഈ പ്രസംഗത്തിൽ പ്രധാനമന്ത്രി നിർദ്ദേശിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള യാത്രയിൽ അന്തരിച്ചവർക്ക് ആദരാഞ്ജലികളും അന്നേ ദിവസം പ്രധാനമന്ത്രി അർപ്പിക്കുന്നു.

         
               വിവിധ മീഡിയകൾ സ്വാതന്ത്ര്യദിന പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നുണ്ട്. മഹാമാരിയുടെ(covid19) ഈ കാലത്ത് നാമും വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നു. സ്കൂളുകളും കോളേജുകളും മറ്റു വിദ്യാഭ്യാസ പൊതുമേഖല സ്ഥാപനതങ്ങളും സ്വാതന്ത്ര്യ ദിന ആഘോഷങ്ങളിൽ പങ്കാളികളാകുന്നു. സാധാരണയായി ഉസ്താദ് ബിസ്മില്ല ഖാന്റെ ഷെഹ്നായി സംഗീതത്തിൽ നിന്നാണ് തത്സമയ പരിപാടികൾ ദേശീയ തലത്തിൽ ആരംഭിക്കുന്നത്. പതാക ഉയർത്തൽ ചടങ്ങുകൾ, പരേഡുകൾ, സാംസ്കാരിക പരിപാടികൾ തുടങ്ങി വിവിധങ്ങളായ പരിപാടികളുൾപ്പെടുത്തി ഇന്ത്യയിലുടനീളം സ്വാതന്ത്ര്യദിനം ആചരിക്കുന്നു.


               ഏഷ്യാ ഭൂഖണ്ഡത്തിലെ  ഒരു രാജ്യമാണ് ഇന്ത്യ. ന്യൂഡൽഹിയാണ്‌ ഇന്ത്യയുടെ തലസ്ഥാനം. ലോകത്തിലെ ഏഴാമത്തെ വലിയ രാജ്യവും ഏറ്റവും അധികം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യവും ഏറ്റവുമധികം ജനങ്ങൾ അധിവസിക്കുന്ന ജനാധിപത്യ രാഷ്ട്രവുമാണ്‌ നമ്മുടെ  ഇന്ത്യ. രാജ്യത്തിന്റെ തെക്കായി ഇന്ത്യൻ മഹാസമുദ്രവും പടിഞ്ഞാറ് അറബിക്കടലും കിഴക്ക് ബംഗാൾ ഉൾക്കടലുമാണ് ഇന്ത്യയുടെ വിസ്തൃതി 7,517 കിലോമീറ്ററുകൾ (4,671 മൈ.) നീളം‌വരുന്ന തീരപ്രദേശമുണ്ട്. ഇന്ത്യയുടെ കരപ്രദേശം അയൽ രാജ്യങ്ങളായ പാകിസ്താൻ,അഫ്ഗാനിസ്ഥാൻ, ബംഗ്ളാദേശ്‌, മ്യാന്മർ, ചൈന, നേപ്പാൾ, ഭൂട്ടാൻ മുതലായ രാജ്യങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്നു. ദ്വീപുകളായ ശ്രീലങ്ക, മാലദ്വീപ്, ഇന്തോനേഷ്യ എന്നിവ സമീപത്തായും സ്ഥിതിചെയ്യുന്നു.


                സ്വതന്ത്ര റിപബ്ലിക്ക് ആകുന്നതിന് മുമ്പ്  പല വിശാല സാമ്രാജ്യങ്ങൾക്കും സാക്ഷ്യം വഹിച്ചിരുന്നു നമ്മുടെ ഈ നാട്. ചരിത്രപരമായി പ്രാധാന്യമർഹിക്കുന്ന പല വാണിജ്യപാതകളും ഇതുവഴിയായിരുന്നു .  ലോകത്തെ പ്രധാനപ്പെട്ട നാലു മതങ്ങൾ – ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിഖ്മതം എന്നിവ – ഇവിടെയാണ്‌ ജന്മമെടുത്തത്. കൂടാതെ ഒന്നാം നൂറ്റാണ്ടിൽ ഇവിടെയെത്തിയ ഇസ്‌ലാം മതം, ജൂതമതം, ക്രിസ്തുമതം എന്നിവ രാജ്യത്തിന്റെ സാംസ്കാരികവൈവിധ്യത്തിന്‌ മാറ്റുകൂട്ടി. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ക്രമേണ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയെ ഒരു ബ്രിട്ടീഷ് കോളനിയായി കയ്യടക്കി. തുടർന്ന് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന സമാധാനത്തിലൂന്നിയ സമരങ്ങളുടെ ഫലമായി 1947 ഓഗസ്റ്റ് 15നു ബ്രിട്ടീഷ്‌ കൊളോണിയൽ ഭരണത്തിൽ നിന്ന്‌ ഇന്ത്യ സ്വാതന്ത്ര്യം നേടി. 22 ഭാഷകളെ ഔദ്യോഗിക ഭാഷയായി അംഗീകരിച്ചിട്ടുള്ള ഇന്ത്യയിലെ കേന്ദ്രസർക്കാരിന്റെ ഔദ്യോഗികഭാഷ ഹിന്ദിയും ഇംഗ്ലീഷുമാണ്.  2011-ലെ സ്ഥിതി വിവരക്കണക്കുകൾ പ്രകാരം, 135 കോടിയിലധികമാണ്‌ ജനസംഖ്യ. 70 ശതമാനം ജനങ്ങളും കൃഷിയെ ആശ്രയിച്ചാണ്‌ ഉപജീവനം നടത്തുന്നത്‌.ലോകത്തിലെ അതിപുരാതന സംസ്കാരങ്ങളിലൊന്നാണ്‌ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേത്‌. മധ്യപ്രദേശിലെ ഭീംബേഡ്കയിൽ കണ്ടെത്തിയ ശിലായുഗ ഗുഹകളാണ്‌ ഇന്ത്യയുടെ ചരിത്രാതീത കാലം അവശേഷിപ്പിച്ച ഏറ്റവും പുരാതനമായ രേഖ.9000 വർഷങ്ങൾക്കു മുൻപ്‌ ഇന്ത്യയിലേക്ക്‌ ആദ്യത്തെകുടിയേറ്റമുണ്ടായി എന്നാണ്‌ കരുതപ്പെടുന്നത്‌. ഇത്‌ പിന്നീട്‌ സിന്ധു നദീതട സംസ്കാരമായി. ബി.സി. 2600നും 1900നും ഇടയിലായിരുന്നു സിന്ധു നദീതട സംസ്കാരത്തിന്റെ പ്രതാപകാലം. ഹരപ്പ, മോഹൻജൊ-ദാരോ എന്നിവിടങ്ങളിൽ നിന്ന്‌ മഹത്തായ ആ സംസ്കാരത്തെക്കുറിച്ചുള്ള തെളിവുകൾ കിട്ടിയിട്ടുണ്ട്.

              സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും പ്രാദേശിക ഭാഷകളിൽ പതാക ഉയർത്തൽ ചടങ്ങുകൾക്കൊപ്പം ദേശസ്നേഹ ഗാനങ്ങൾ ടെലിവിഷൻ, റേഡിയോ ചാനലുകളിൽ പ്രക്ഷേപണം ചെയ്യുന്നു. ദേശസ്നേഹ സിനിമകൾ സംപ്രേഷണം ചെയ്യുന്നുണ്ട്.  ഇന്ത്യൻ തപാൽ ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യസമര നേതാക്കളെയും ദേശീയത വിഷയങ്ങളേയും പ്രതിരോധവുമായി ബന്ധപ്പെട്ട വിഷയങ്ങളേയും ചിത്രീകരിക്കുന്ന സ്മാരക സ്റ്റാമ്പുകൾ പ്രസിദ്ധീകരിക്കുന്നു. ഞങ്ങളുടെ സ്കൂളിലും (വയനാട് ഓർഫനേജ് യു.പി സ്കൂൾ) കഥ രചന, കവിതാ രചന, ഉപന്യാസ രചന ,ദേശഭക്തിഗാനാലാപനം, സ്വാതന്ത്ര്യ ദിന പ്രസംഗം കഥ പറയൽ മോണാ ആക്ട് തുടങ്ങി വിവിധങ്ങളായ കലാപരിപാടികൾ വിദ്യാർത്തികൾക്കായി സംഘടിപ്പിക്കാറുണ്ട് സ്കൂളിലെ അധ്യാപകരും PTA ഭാരവാഹികളും മാനേജ്മെൻറ് പ്രതിനിധികളും  ഇത്തരം പരിപാടികൾക്ക് നേതൃത്വം നൽകുന്നു

         

        Ahmmed Zameel M A,   VII.B

        .
        (അവലംബം : വിക്കിപീഡിയ, സാമൂഹ്യ ശാസ്ത്രം 5,6,7)

      • സ്വതന്ത്ര ഇന്ത്യ

         

            ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിൻ്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിൻ്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന്‌ ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്‌. രാജ്യത്തുടനീളം അന്നേ ദിവസം ഇന്ത്യയുടെ ദേശീയപതാക ഉയർത്തുന്നു. അന്നേ ദിവസം ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തുകയും തുടർന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയ്യുന്നു. തന്റെ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ രാജ്യം കഴിഞ്ഞവർഷം നേടീയ അംഗീകാരങ്ങളും, രാജ്യം അഭീമുഖീകരിക്കുന്ന പ്രധാനപ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്കുള്ള നിർദ്ദേശങ്ങളും ഈ പ്രസംഗത്തിൽ പ്രധാനമന്ത്രി നിർദ്ദേശിക്കുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള യാത്രയിൽ അന്തരിച്ചവർക്ക് ആദരാഞ്ജലികളും അന്നേ ദിവസം പ്രധാനമന്ത്രി അർപ്പിക്കുന്നു. സ്വാതന്ത്ര്യദിന പരിപാടികൾ ഔദ്യോഗികമായി പ്രക്ഷേപണം ചെയ്യുന്നത് ദൂരദർശനാണ്. സാധാരണയായി ഉസ്താദ് ബിസ്മില്ല ഖാന്റെ ഷെഹ്നായി സംഗീതത്തിൽ നിന്നാണ് തത്സമയ പരിപാടികൾ ആരംഭിക്കുന്നത്. പതാക ഉയർത്തൽ ചടങ്ങുകൾ, പരേഡുകൾ, സാംസ്കാരിക പരിപാടികൾ തുടങ്ങി ഇന്ത്യയിലുടനീളം സ്വാതന്ത്ര്യദിനം ആചരിക്കുന്നു.

         

        habeeb sulthan v.p 6-A

      • പ്രകൃതി 

        പ്രളയം വരുന്നു ഉരുൾ പൊട്ടുന്നു
        പരിഭവം പറഞ്ഞു പ്രകൃതിയെ ചീത്ത വിളിച്ചും
        ജീവന് വേണ്ടി പ്രാണന് വേണ്ടി
        മാനവരിന്ന് നെട്ടോട്ടം ഓടുന്നു,. 
        പുച്ഛം നിറഞ്ഞ ചിരിയോടെ സങ്കട കടലിനെ
        നെഞ്ചിൽ അമർത്തി പ്രകൃതി മൗനമായ് മൊഴിയുന്നു,
        ഏയ് മനുഷ്യരെ  മരങ്ങൾ വെട്ടി മാറ്റിയും,
        ഒഴുകുന്ന തോടിനെ, നാദ തരംഗിണിയാൽ
        നാണം കുണുങ്ങും നദിയെയും, ചാഞ്ഞും ചരിഞ്ഞും
        കിടന്ന നെല്പാടങ്ങളെയും,
        ക്രൂരത കാട്ടി ഇന്നില്ലാതെ ആക്കി,
        മാലിന്യ കൂമ്പാരം എന്റെ മാറിൽ നിറച്ചു
        ശ്വാസം നിലച്ചു അന്ന് ഞാൻ പിടഞ്ഞു,
        അഹന്ത നിറഞ്ഞ പണത്തിനു മുന്നിൽ
        ആകാശത്തോളം കെട്ടിടം ഉയർന്നു,
        വിഷപ്പുക തുപ്പും ഫാക്ടറി ഉയർത്തി,
        എന്നെ നീ പാടെ ഇല്ലാതെയാക്കി,
        തോടുകൾ എന്നോട് ചൊല്ലുകയുണ്ടായി,
        നദികൾ എന്നോട് പറയുകയുണ്ടായി,
        പാടങ്ങൾ എന്നോടുരിയാടി, മാനവരെന്തിനാ ഇന്ന് ഭയക്കുന്നെ
        നഷ്ട പെട്ടത് നേടിയെടുക്കാൻ
        ഞങ്ങൾ ചെറിയൊരു ശ്രമം നടത്തുന്നു,
        തോടും വയലും നദിയും നികത്തി
        കുന്നിൻ മുകളിലെ മണ്ണങ്ങെടുത്തും
        കൂറ്റൻ മണി മാളിക പണിഞ്ഞപ്പോൾ,
        ഞങ്ങളെ കയ്യേറി ആഭാസം കാട്ടിയ
        മാനവരോട് ഞങ്ങൾ പൊറുക്കില്ല,
        ഞങ്ങളില്ലെങ്കിൽ നിങ്ങളുമില്ല
        എന്നുള്ള ഓർമ നിങ്ങൾ പുതുക്കുക.      

        ഷിഫാന ഫാത്തിമ 6A

      • ഗാന്ധിജിയുടെ മഹദ് വചനങ്ങൾ 

        നിങ്ങളുടെ വിശ്വാസങ്ങൾ നിങ്ങളുടെ ചിന്തകൾ ആകുന്നു. ചിന്തകൾ വാക്കുകളും വാക്കുകൾ പ്രവൃത്തികളും പ്രവർത്തികൾ മൂല്യങ്ങളുമാകുന്നു. നിങ്ങളുടെ മൂല്യങ്ങളാണ്  നിങ്ങളുടെ വിധി ആകുന്നത്. 


        ഒരു നല്ല വീടിനു തുല്യം വെക്കാൻ ലോകത്തൊരു സ്കൂളുമില്ല. നന്മയുള്ള 
        മാതാപിതാക്കൾക്ക് തുല്യം വെക്കാൻ ലോകത്തൊരു അധ്യാപകനുമില്ല. 

         

        Fathima farhath 6c

      •             ഇന്ത്യ എന്ന നമ്മുടെ രാജ്യം നേരിടുന്ന ചില വെല്ലുവിളികൾ.

                ഇന്ത്യ ജനസംഖ്യയുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്തും സൈനികപരമായി നാലാം സ്ഥാനത്താണ്. ഇന്ത്യ സാങ്കേതികപരമായി ഒട്ടും പുറകിൽ അല്ല. ഇത്രെയെല്ലാം കാര്യങ്ങളിൽ മുമ്പിൽ നിൽക്കുന്ന നമ്മുടെ ഇന്ത്യയിലെ ജനങ്ങൾ സാമ്പത്തികപരമായി വളരെ പിന്നിൽ ആണ്. നമ്മളിൽ പലരും അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കാത്തവരാണ്. എന്തിനേറെ പറയുന്നു ഒരു നേരത്തെ ഭക്ഷണം പോലും കിട്ടാത്തവരും നമ്മുടെ ഇടയിലുണ്ട്. നമ്മുടെ രാജ്യത്തെക്കാൾ ചെറിയ രാജ്യം പോലും അടിസ്ഥാന സൗകര്യങ്ങളിൽ ഇന്ത്യയേക്കാൾ മികച്ചു നിൽക്കുന്നുണ്ട്. തൊഴിലിന്റെ കാര്യത്തിൽ പലരും മറ്റു രാജ്യങ്ങളിൽ പോയ്‌ ജോലി തേടുകയാണ്. ഇത് വിദ്യാഭ്യാസം ഉള്ളവരും ഇല്ലാത്തവരും തുല്യരാണ്. അത് പോലെ അഴിമതിയുടെ കാര്യവും കുറവല്ല. ഇതെല്ലാം ഉദ്യോഗസ്ഥരുടെ സ്വാർത്ഥതയാണ്. കാരണം നമ്മുടെ രാജ്യം സമ്പന്നമകണമെങ്കിൽ ബിസിനസ്‌ പരമായും മറ്റും ഒറ്റകെട്ടായി നാം നമ്മുടേത് പോലെ മറ്റുള്ളവരുടെ കാര്യത്തിലും കാര്യക്ഷമത കാണിക്കണം. നമ്മുടെ രാജ്യത്തോട് നാം തന്നെ കാണിക്കുന്ന വെല്ലുവിളികളെ നമ്മുക്ക് മാറ്റിയെടുക്കാം.
         

        മുഹമ്മദ്‌ അജ്മൽ 6C

      • ടിപ്പുസുൽത്താൻ കോട്ടയിലേക്ക്


                  യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ മനസ്സിൽ ആദ്യം ഓടിയെത്തുക നാം നടത്തിയ ആദ്യ യാത്രയായിരിക്കും. എല്ലാവർക്കും ആദ്യ യാത്ര വളരെയധികം ഉല്ലാസം നിറഞ്ഞതായിരിക്കും. യാത്ര ഇഷ്ട്ടമില്ലാത്തവർ ആരും തന്നെ ഇല്ലല്ലോ ,എനിക്ക് യാത്ര എന്നു പറഞ്ഞാൽ വളരെയധികം ജീവിനാണ് .ചില യാത്രകളിൽ നിന്ന് നമ്മുക്ക് ഒരുപാട്  പാഠങ്ങൾ ഉൾകൊള്ളാനും ,പഠിക്കാനും സാധിക്കും. എനിക്ക് എൻ്റെ ചങ്ങാതിമാരോടൊപ്പം യാത്രനടത്താനാണ് ഏറ്റവും പ്രിയം.


          ചങ്ങാതിമാരോടൊപ്പം യാത്ര നടത്തിയാൽ ആ യാത്രയിലേ ഒരോ നിമിഷവും മറക്കാൻ പറ്റാത്ത അനുഭവങ്ങളായിരിക്കും. ഞാൻ എൻ്റെ കുടുബത്തോടൊപ്പം മൈസൂരിലേക്ക് ഒരു വിനോദയാത്ര നടത്തി നമ്മുടെ സ്ഥലവും ആ സ്ഥലവും തമ്മിൽ വളരെയേറെ വിത്യാസമുണ്ടായിരുന്നു. വേഷം ,ഭാഷ, ജീവിതരീതി തുടങ്ങിയവയെല്ലാം വളരെയേറെ വിത്യാസമുണ്ട്. പതിനെട്ടാം  ശതകത്തിൽ   മൈസൂർ രാജ്യം ഭരിച്ചിരുന്ന ടിപ്പു സാഹിബ് ,ടിപ്പു സുൽത്താൻ ,മൈസൂർ കടുവ ,എന്നീ പേരുകളിൽ അറിയപ്പെട്ട ഒരു ഭരണാധികാരിയായിരുന്ന ടിപ്പുവിൻ്റെ കോട്ടയിലേക്കായിരുന്നു മൈസൂരിൽ നിന്ന് പോയത് .അവിടെ നിന്ന് ഒരുപാട് അനുഭവപാഠങ്ങൾ സ്വയത്തമാക്കാൻ സാധിച്ചു .അതിൽ വളരെയേറെ സന്തോഷമുണ്ട്.കുടുംബമായി  കളിയിലും ചിരിയിലുമെല്ലാം  കഴിഞ്ഞുകൂടി .ടിപ്പു സുൽത്താനിൻ്റെ ജനിച്ചത് 1750 നവംബർ 20 ആണ്. അദ്ദേഹത്തിൻ്റെ മാതാവ് ഫക്രുന്നി സ, പിതാവ് ഹൈദർ അലീ യും ആയിരുന്നു .ടിപ്പുവിൻ്റെ മരണം 1799 മെയ് 4 നാ യിരുന്നു .ഈ കാര്യങ്ങളൊക്കെ ആ യാത്രയിൽ നിന്നും പഠിക്കാൻ സാധിച്ചു. വളരെയധികം രസമായിരുന്നു യാത്ര ,ഞാൻ വളരെയധികം രസിച്ചു. എനിക്ക് ഈ യാത്ര ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവങ്ങളാണ് നൽകിയത്. ഒരു തവണ മാത്രമേ അങ്ങോട്ട് യാത്ര ചെയ്തിട്ടൊള്ളൂ പക്ഷെ ഒരുപാട് തവണ പോയതുപോലെയാണ് അനുഭവം. എന്തു തന്നെയായാലും ഈ യാത്രയിലെ അനുഭവങ്ങൾ എനിക്ക് ഒരിക്കലും മറക്കാൻ സാധിക്കുകയില്ലാ...

        Amana Nasrin C 6th B

      • ഞാൻ സ്വപ്നം കാണുന്ന ഇന്ത്യ


                 എഴുപത്തി നാലാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന നമ്മുടെ ഇന്ത്യ മഹാരാജൃത്തിന് എന്റ്റെ എല്ലാ വിധ ഹൃദയംഗമമായ സ്വാതന്ത്ര്യ ദിനാശംസകൾ......


               കൂട്ടുകാരേ; നമ്മുടെ രാഷ്ട്രം ഇന്ന് ഒരു സ്വാതന്ത്ര്യ ദിനം കൂടി ആഘോഷിക്കുകയാണ്.രണ്ട് നൂറ്റാണ്ട് നീണ്ടു നിന്ന ബ്രിട്ടീഷ് അധിനിവേശ ശക്തികളുടെ അടിമത്തത്തിൽ നിന്നും ഭാരതീയരായ നമുക്ക് മോചനം ലഭിച്ചത് ഇതുപോലൊരു തിയ്യതിയിൽ എഴുപത്തി നാല് വർഷങ്ങൾക്കപ്പുറം 1947 ആഗസ്റ്റ് 15 ന് അർധ രാത്രിക്കായിരുന്നു.ഓരോ സ്വാതന്ത്ര്യ ദിനത്തിലും, നമുക്ക് സ്വാതന്ത്ര്യം ആസ്വദിക്കാൻ വേണ്ടി ത്യാഗം ചെയ്ത മഹാരഥൻമാരായ രാഷ്ട്ര ശില്പകളെയും സേനാനികളെയും നാം ഓർമിക്കേണ്ടത് അനിവാര്യമാണ്.മഹാത്മാഗാന്ധി, നെഹ്റു , മൗലാനാ ആസാദ് അങ്ങനെ നീളുന്നു ഈ പട്ടിക.
              ബഹുസ്വരതയും വൈവിധ്യവുമാണ് നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യം.130 കോടി ജനങ്ങൾ വസിക്കുന്ന നമ്മുടെ നാട് ഒരു പക്ഷെ ഇത് പോലൊരു പ്രദേശം ഭൂമിയിൽ വേറെയുണ്ടാകില്ല.വിവിധ മത വിശ്വാസികൾ, ഭാഷകൾ സംസ്കാരങ്ങൾ, ഭക്ഷണ വൈവിധ്യം എണ്ണിയാലൊടുങ്ങാത്ത അത്രയും വ്യാതൃസ്തതകളുള്ള ഒരേയൊരു രാഷ്ട്രം.ഒരു പൂന്തോട്ടം പോലെയാണ് നമ്മുടെ രാജ്യം.ഒരു പൂവ് മാത്രമുള്ള തോട്ടത്തിനെ നാം പൂന്തോട്ടം എന്ന് പറയാറില്ല.മറിച്ച് വിവിധ വർണങ്ങളുള്ള വിവിധ സുഗന്ധങ്ങളുള്ള വിവിധ ആകൃതിയിലുള്ള പലതരം പൂക്കൾ ഒരു തോട്ടത്തിൽ വിരിഞ്ഞ് നിൽക്കുമ്പോഴാണ് ഒരു യഥാർത്ഥ പൂന്തോട്ടത്തിൻറ്റെ എല്ലാ വിധ ഗുണങ്ങളും നന്മകളും ആസ്വദിക്കാൻ കഴിയുക.ഇതുപോലെയാണ് നമ്മുടെ രാജൃവും.സത്യത്തിൽ ഞാൻ അല്ല നമ്മൾ സ്വപ്നം കാണുന്ന ഇന്ത്യ,മുൻഗാമികൾ സ്വപ്നം കണ്ട ഇന്ത്യ ഇങ്ങനെയെല്ലാമായിരുന്നു.അതിനെ നശിപ്പിക്കുന്ന പ്രവണതകൾ ആണ് നിർഭാഗ്യവശാൽ നമ്മുടെ രാജ്യത്തിൽ ഇപ്പോൾ കണ്ടുവരുന്നത്. ശാസ്ത്രസാങ്കേതിക ആരോഗ്യ വിദ്യാഭ്യാസ സാംസ്കാരിക സൈനിക മേഖലകളിൽ എത്ര മാത്രം പുരോഗതി നാം നേടുന്നുവോ അതിനേക്കാളും ഉന്നത മൂല്യങ്ങളായിരിക്കണം ഇന്ത്യയുടെ വൃക്തിത്വത്തെ നിർണ്ണയിക്കുന്ന ബഹുസ്വരതയെ നാനാത്വത്തിൽ ഏകത്വം കാത്തു സൂക്ഷിക്കുന്നതിൽ നമ്മൾ നില നിർത്തേണ്ടത്.അപ്പോൾ മാത്രമേ നമ്മുടെ രാഷ്ട്രത്തിന്റെ എല്ലാ മേഖലകളിലെയും വളർച്ചയെ നമുക്ക് സന്തോഷത്തോടെ അനുഭവിക്കാൻ കഴിയുകയുള്ളൂ.അതാകട്ടെ ഈ മഹാമാരിയുടെ കാലത്ത് പ്രതിസന്ധികൾക്കിടയിലുള്ള നമ്മുടെ സ്വാതന്ത്ര്യം ദിനാഘോഷത്തിൽ നമുക്ക് പ്രചോദനമായിത്തീരേണ്ടത്.


                  എല്ലാവർക്കും എന്റെ ഹൃദൃമായ സ്വാതന്ത്ര്യ ദിനാശംസകൾ.......

                          ROWHA K, VII C

      • ഇന്ത്യൻ സ്വാതന്ത്ര്യ ദിനം 

              1947ലെ ഓഗസ്റ്റ് 14ന്റെ അർദ്ധ രാത്രിയിലാണ് ഭാരതം   സ്വാതന്ത്ര മായത്. 1947 ഓഗസ്റ്റ് 15 ന്  ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതരായി. അന്നത്തെ ഇന്ത്യൻ പ്രധാന മന്ത്രി ആയിരുന്ന ജവഹർലാൽ നെഹ്‌റു.. ഡൽഹി ലാഹോറി ഗേറ്റിനുമുൻപിൽ പതാക ഉയർത്തി.


                 ഇന്ത്യ എന്റെ രാജ്യമാണ് എല്ലാം ഇന്ത്യക്കാരും എന്റെ സഹോദരി സ ഹോദരന്മാരാണെന്നെന്നു. ചെറുപ്പം മുതലേ കേട്ടു പഠിച്ചു വളർന്നു വന്ന നമ്മുടെ ഭാരതത്തിന്റെ 74മത്... സ്വതന്ത്ര ദിനം   .. 
        പ്രാണനേക്കാൾ വലുതാണ് പിറന്നു വീണ ജന്മ നാടിന്റെ മാനവും സ്വാതന്ത്രവും എന്നു ചിന്തിച്ച ഒരു തലമുറയുടെ ത്യാഗമാണ് നമ്മൾ ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം.

             ഒരേ ഒരു ഇന്ത്യ ഒരൊറ്റ ജനത അതായിരിക്കണം നമ്മുടെ മുദ്രാവാക്യം.... അതാണ് അന്നും. ഇന്നും. എന്നും.. ഉണ്ടാവേണ്ടത്  . നമ്മുടെ മഹാന്മാരായ... ഗാന്ധിജി, ജവഹർലാൽ നെഹ്‌റു, ലാലാ ലചപത്റായ്, ബലചന്ദ്രമേനോൻ, വിപിൻ ചന്ദ്രപാൽ, അങ്ങനെ ഒട്ടേറെ മഹാന്മാർ      ജാതിയുടെയും മതത്തിന്റെയും പേരിൽ കലഹിക്കാനല്ല നമ്മുടെ പൂർവീകർ രക്തം ചിന്തി സ്വതന്ത്ര്യം നേടിത്തന്നത്   പരസ്പരം സ്നേഹിക്കാനാണ്.. എനിക്കിഷ്ട്ടം സ്വാതന്ത്ര്യം കിട്ടിയ ഇന്ത്യയിൽ ജീവിക്കാനല്ല. മറിച്  കിട്ടിയ സ്വാതന്ത്ര്യം നിലനിൽക്കുന്ന ഇന്ത്യയിൽ  ജീവിക്കാനാണ്. നമ്മുക്ക് വേണ്ടി പോരാടിയ ധീര ദേശാഭിമാനികൾക്ക്.. പ്രണാമം അർപ്പിച്ചു കൊണ്ട്. ജയ് ഹിന്ദ്

        .

                 സന നൗറിൻ, VIIC

      • സ്വാതന്ത്ര്യദിനം  2020  

              രണ്ട്   വർഷം  പ്രളയം   കൊണ്ട്    പോയപ്പോൾ     മൂന്നാം   വർഷം പ്രളയവും    കോവിഡും ഒന്നിച്ചെത്തി നമ്മുടെ സ്വതന്ത്ര്യ ദിനാഘോഷത്തിന് മങ്ങലേൽപ്പിച്ചു കൊണ്ടിരിക്കുകയാണ്.

           രാജ്യം   74-ാം സ്വാതന്ത്ര്യം ദിനം   ആഘോഷിക്കാൻ     ഇരിക്കുമ്പോൾ  അതിന്ന്    ഒട്ടും   നിറപകിട്ടില്ലാതായിരിക്കുന്നു. കഴിഞ്ഞ  രണ്ട്   വർഷം പ്രളയം   ആയിരുന്നു സ്വാതന്ത്ര്യദിനം  കൊണ്ട്   പോയത് , എന്നാൽ     ഇത്തവണ     കോവിഡാണ് .   പ്രളയം   പ്രതീക്ഷിച്ചവർക്ക്   . മുന്നിൽ  കോവിഡ്    വന്നതോടെ  രാജ്യം   മഹാമാരികളിൽ    നിന്നുള്ള സ്വാതന്ത്ര്യ   പോരാട്ടത്തിലാണ്     ഇന്ത്യൻ ജനതയും    പ്രത്യേകിച്ച്   കേരള   ജനതയും ഓർക്കാൻ   ഇഷ്ട്ടപെടാത്ത    സ്വാതന്ത്ര്യദിനങ്ങൾ  കൂടി    ആണ് ഇത്...

        2018   ഓഗസ്റ്റ്   15 
        പലരും   ക്യാമ്പുകളിൽ   ആയിരുന്നു   സ്വാതന്ത്ര്യ  ദിനത്തിന്  സ്കൂളുകളിൽ   പതാക   ഉയർത്തലും പരേഡുകളുമൊക്കെയായി   ആഘോഷിക്കാനിരുന്ന   വിദ്യാർത്ഥികളടക്കം പലരും  ക്യാമ്പിൽ,  ഉരുൾ  പൊട്ടലിലും     മലവെള്ളത്തിലും ഒലിച്ച്  നിരവധി   കുരുന്നുകൾ    ലോകത്തോട്  വിട   പറഞ്ഞു...അങ്ങനെ     കേരളം   ഓർക്കാൻ   ആഗ്രഹികാത്ത  ഒരു     സ്വാതന്ത്ര്യ ദിനത്തിന്റെ     തുടക്കമായിരുന്നു  2018  

        ലോകത്തെ   മുഴുവൻ   പിടിച്ചു  കുലുക്കിയ    മഹാമാരി   ഇന്ത്യയിലും   വ്യാപികുമ്പോൾ   ഇത്തവണയും   സ്വാതന്ത്ര്യ   ദിനം   ആരും   തന്നെ    ഓർക്കാൻ   ഇഷ്ട്ടപെടുന്നതാവില്ല..    കോവിഡ്  രാജ്യത്ത്    വ്യാപിക്കുന്നത് തടയാൻ  ഉള്ള   പരിശ്രമത്തിലിരിക്കെ മഴ   അതശക്തമായി.  കേരളത്തിലെ   വിവിധ   ഇടങ്ങളിൽ    മണ്ണിടിഞ്ഞ്   നിരവധി   പേരാണ്    മണ്ണിനടിയിൽ    പെട്ടത്   എല്ലാം   അതിജീവികാനുള്ള   കഠിന  പരിശ്രമത്തിൽ   ആണ് സമൂഹം 

        ഈ     സ്വാതന്ത്ര്യ   ദിനത്തിൽ     ഇന്ത്യൻ    ജനത    മഹാമാരിയിൽ  നിന്നുള്ള     സ്വാതന്ത്ര്യത്തിനായി പോരാടുകയാണ്.

                        സൻഹ നസ്റിൻ, VII C

      • 2020 ഇന്ത്യൻ സ്വാതന്ത്ര്യ ദിനം.

                   ആഗസ്റ്റ് 15 ബ്രിട്ടീഷ് ഭരണത്തിൽ നിന്നും ഇന്ത്യ മോചനം നേടിയ ദിവസം 1947ലെ ആഗസ്റ്റ് 14 ന്റെ അർദ്ധ രാത്രിയിലാണ് ഭാരതം സ്വതന്ത്രമായത് സ്വതന്ത്രി ത്തിന്റെ ഇന സൂര്യദോയത്തെ ആഗസ്റ്റ് 15 അനുസ്മരിക്കുന്നു. സ്വാതന്ത്യം നിഷേധിക്കപ്പെട്ട് അടിമകളായി കഴിയേണ്ടി വരുമ്പോഴാണ് സ്വാതന്ത്യം എത്രയോ മഹത്തരം എന്ന ഉൾകാഴ്ച നമുക്കുണ്ടാവുന്നത്  
        സ്വാതന്ത്യം തന്നെ ജീവിതം
        സ്വാതന്ത്യം തന്നെ അമൃതം
        പാരതന്ത്ര്യം'' മാനികൾക്ക്
        മൃതിയേക്കാൾ ഭയാനകം"

        എന്ന് മഹാകവി കുമാരനാശാൻ എഴുതിയത് എത്രയോ അർത്തവത്താണ് ,
               
                   ന്യൂഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിലാണ് മുഖ്യ സ്വാതന്ത്യദിന പരിപാടികൾ നടക്കുകൈ സൈന്യത്തിന്റെ മൂന്നു വിഭാഗങ്ങളുടെയും സല്യൂട്ടും ഗാർഡ് ഓഫ് ഓർണറും പ്രധാനമന്ത്രി സ്വീകരിക്കും ദേശീയ പതാക ഉയർണപ്പെടുകയും ദേശീയഗാനം ആലപിക്കുകയും ചെയ്യും തുടർന് പ്രധാനമന്ത്രിരാഷ്ട്രത്തെ അഭിസംഭോതന ചെയ്യും സംസ്താന തലങ്ങളിലും നഗരങ്ങളിലും മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സൈന്യത്തിന്റെ അഭിവാദ്യം സ്വീകരിച്ച് നാടിണ അഭിസംബോധന ചെയ്യും സ്കൂളുകളിലും സ്വാതന്ത്യദിന പരിപാടികളിലും കലാപരിപാടികളിലും ഉണ്ടാകും.

            സ്വതന്ത്യദിനാഘോഷങ്ങളിൽ നമ്മൾ മുഴുകുമ്പോൾ നമുക്കായി ഈ സ്വാതന്ത്യം നേടി തന്ന ദീര ദേശാഭിമാനികളെ സ്നേഹ ദിർദരമായ കൃതജന്തതയോടെ സ്മരിക്കേണ്ടതുണ്ട് സ്വതന്ത്ര്യത്തിന്റെയും ജനാതിപത്യത്തിന്റെയും മൂല്യവും കഴിഞ്ഞ തലമുറയുടെ ത്യാഗവും നമ്മുടെ നാടിനോടുള്ള ഉത്തരവാതിത്വവും നകാരസ്വതന്ത്യദിനം നമ്മെ ഓർമിപ്പിക്കുന്നു


           നമ്മുടെ സ്വാതന്ത്ര്യം ഇന്നും നിലനിൽക്കുന്നതിന്റെ പ്രധാന കാരണം അത് നേടിയത് അഹിംസാ മാർഗത്തിലൂടെയായതുകൊണ്ടാണ് ഹിംസ കൊണ്ട് നേടുന്നതെന്തും അതിലും വലിയ ഹിംസയാൽ തട്ടി തെറിപ്പിക്കപ്പെടുമെന്ന് രാഷ്ട്രപിതാവ് ഗാന്ധിജി മുന്നറിയിപ്പ് നൽകിയിരുന്നു ലക്ഷ്യവും മാർഗവും ശുദ്ധമായിരിക്കണമെന്ന് അദ്ധേഹം നമ്മെ പഠിപ്പിച്ചു നമ്മുടെ മാത്യ ഭൂമിയുടെ തായ ഇത്തരം ആത്മ ചൈതന്യങ്ങൾക്ക് അപചയമൊന്നും സംഭവിക്കാണ്ടിരിക്കേണ്ടത് അത്യന്ത്യാപേക്ഷിതമാണ്
         
                   നമുക്ക് ലഭ്യമായിരിക്കുന്ന ഈ സ്വാതന്ത്യം മറ്റൊന്നിനും വേണ്ടി പണയം വെക്കില്ലെന്നും ആ സ്വാതന്ത്യത്തിന്  ഹാനികരമായത് ഒന്നും ചെയ്യില്ലെന്നും ഈ ദിനത്തിൽ നമുക്ക് പ്രതിജ്ഞയെടുക്കാം നഹ്റു സൂജിപ്പിച്ചത് പോലെ ഇന്ത്യ മരിച്ചു കൊണ്ടിരിക്കേ നമുക്ക് ജീവിക്കുവാനും നാം ജീവിച്ചിരിക്കെ ഇന്ത്യ മരിക്കുവാനും അനുവദിക്കാതിരിക്കുക.

         

          റിഷഫാത്തിമ 6 C 

      • 74-ാം സ്വാതന്ത്ര്യ ദിനം പ്രതിസന്ധിയിലൂടെ

         


           നമ്മുടെ രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനമാണല്ലോ കടന്നു വരുന്നത് . നമ്മുടെ ജീവിതത്തിലെ അവിസ്മരണീയമായ നാഴികക്കല്ലായ ദിനം. വളരെയധികം പ്രതിസന്ധിയിലും വിഷമത്തിലുമാണ് ഈ സ്വാതന്ത്ര്യ ദിനത്തെ നാം വരവേൽക്കുന്നത്. നാം ഇന്ന് സ്വതന്ത്രരായി നടക്കുന്നത് നമ്മുടെ മുൻഗാമികളായ ദേശീയ നേതാക്കന്മാർ നമുക്ക് നേടിത്തന്ന സ്വാതന്ത്ര്യം കൊണ്ടാണ്. 


               ബ്രിട്ടീഷുകാരുടെ കൈയിലായിരുന്ന നമ്മുടെ ഇന്ത്യാരാജ്യം തിരിച്ചു കിട്ടാൻ വേണ്ടി വളരെയധികം ത്യാഗം സഹിച്ച നേതാക്കന്മാരുണ്ട്.  ഗാന്ധിജി, ജവഹർലാൽ നെഹ്റു , സുഭാഷ് ചന്ദ്ര ബോസ് , ഭഗത് സിംഗ് , സർദാർ വല്ലഭായ് പട്ടേൽ , മൗലാനാ അബ്ദുൽ കലാം ആസാദ് തുടങ്ങിയവർ ഇതിൽ ഉൾപ്പെടുന്നു. സത്യത്തിനും ധർമത്തിനും വേണ്ടി ജീവിതകാലം മുഴുവൻ പോരാടിയ വ്യക്തിയാണ് ഗാന്ധിജി. അവസാനം രാജ്യത്തിനു വേണ്ടി ജീവിതം ബലിയർപ്പിക്കുകയും ചെയ്തു. വ്യക്തിയും കുടുംബവും സമൂഹവും നന്നാവണം എന്നാലെ രാജ്യം ഭദ്രമാവുകയുള്ളൂ എന്ന ഗാന്ധിജിയുടെ വാക്കുകൾ ഹൃദയത്തിൽ തട്ടുന്നതാണ്. അക്ഷരമറിയുന്നവൻ അക്ഷരമറിയാത്തവരെ പഠിപ്പിക്കണം എന്ന ഗാന്ധിജിയുടെ വാക്കുകൾ നാമെപ്പോഴും ഓർമിക്കണം. ഉപ്പുസത്യാഗ്രഹം, ദണ്ഡിയാത്ര, ക്വിറ്റ് ഇന്ത്യ സമരങ്ങളുടെ ഫലമാണ് നാമിന്നനുഭവിക്കുന്ന സ്വാതന്ത്ര്യം. 


                നാം ഇപ്പോൾ കൊറോണയെന്ന മഹാമാരിയോട് പൊരുതി ക്കൊണ്ടിരിക്കുകയാണ്. അതു കൊണ്ട് നമുക്ക് സ്കൂളിൽ പോവാനും ആഘോഷങ്ങളിൽ പങ്കെടുക്കാനും പറ്റാത്ത സാഹചര്യമാണ് അതുകൊണ്ട് 75-ാം സ്വാതന്ത്ര്യ ദിനം നമുക്ക് വീട്ടിലിരുന്ന് ആഘോഷിക്കാം. നമുക്കും നമ്മുടെ രാജ്യത്തിനു വേണ്ടിയും കൊറോണ വൈറസിനെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകർ, നിയമപാലകർ, സാമൂഹ്യ പ്രവർത്തകർ, ഉദ്യോഗസ്ഥന്മാർ, നല്ലവരായ നാട്ടുകാർ എന്നിവരെ കൂടി നമുക്ക് ഈ അവസരത്തിൽ അഭിനന്ദിക്കാം. നമുടെ രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ധീര ജവാൻമാർക്ക് വേണ്ടി  നമുക്ക് ഈ അവസരത്തിൽ പ്രാർത്ഥിക്കാം.

             ഫാത്തിമ റിംന  7 F

      • ഭാരതത്തിന്റെ ഏകീകരണം


         
            നാനാത്വത്തിൽ  ഏകത്വം എന്നത് ഭാരതത്തിന്റെ പ്രത്യേകത ആണ് എന്ന് നാം അഭിമാനത്തോടെ പറയാറുണ്ട്. ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം അതിന്റെ ഏകത്വവും സ്ഥിരതയുമാണ്. പ്രാദേശിക ഭാഷ,ജാതിയത, വർഗീയത, എന്നിവ നമ്മുടെ ജനങ്ങളുടെ മനസ്സുകൾ കീഴടക്കാൻ തുടങ്ങിയിരിക്കുന്നു.

            ഭാരതത്തിന്റെ ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയാൽ ഈ നാട് പ്രദേശിക രാജാക്കന്മാരാൽ ഭരിക്കപ്പെട്ടിരുന്ന, പരസ്പരം പോരടിക്കുന്ന നാട്ടുരാജ്യങ്ങളുടെ ഒരു കൂട്ടമായിരുന്നു എന്ന് കാണാൻ കഴിയും. ബ്രിട്ടീഷുകാർ ഇന്ത്യയിൽ എത്തിയപ്പോൾ  ജനങ്ങളുടെ അനൈക്യം അവർ മനസ്സിലാക്കി, അവരുടെ ജോലി എളുപ്പമാക്കുകയും അവർ തങ്ങളുടെ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. ഭാരതത്തിലെ ജനങ്ങൾ ഒന്നിച്ചു നിന്നാൽ ഇന്ത്യയിൽ തങ്ങളുടെ നിലനിൽപ് സുരക്ഷിതമായിരിക്കില്ല എന്ന് അവർ മനസ്സിലാക്കി. അതുകൊണ്ട് അവർ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രം സ്വീകരിച്ചു. ഈ തന്ത്രം ഭാരതത്തിന്റെ രാഷ്ട്രീയ ഐക്യത്തിന് ഒരു കനത്ത ആഘാതമായിത്തീരുകയും ഇന്ത്യ-പാകിസ്ഥാൻ വിഭജനത്തിൽ കലാശിക്കുകയും ചെയ്തു. തങ്ങൾ പോയതിനു ശേഷം ഭാരതം ലോകത്തിൽ പ്രധാന സ്ഥാനം അലങ്കരിക്കുന്ന ഒരു ശക്തമായ രാഷ്‌ട്രമായി മാറുന്നത് കാണാൻ ബ്രിട്ടീഷുകാർക്ക് താല്പര്യം ഉണ്ടായിരുന്നില്ല. 

            ഭാരതത്തിന്റെ സമാധാനവും സുരക്ഷിതത്വവും കാത്തു സൂക്ഷിക്കുന്നതിൽ നമ്മുടെ ഭരണഘടന സൃഷ്ടാക്കൾ വളരെ ശ്രദ്ധരായിരുന്നു. പതിനായിരങ്ങൾ രക്തം ചിന്തിയും രക്തസാക്ഷിത്വം വരിച്ചും നമ്മുടെ സ്വാതന്ത്ര്യത്തിന് ഭാവിയിൽ ഭീഷണി ഉയരാതിരിക്കാൻ വേണ്ടി ഭാരതത്തിന്റെ ഭരണം ശക്തമായ കേന്ദ്രത്തിൽ നിക്ഷിപ്തമായിരിക്കാണമെന്ന് അവർ ആഗ്രഹിച്ചു. നമ്മുടെ ഭരണഘടനയുടെ സൃഷ്ടാക്കൾ  നമുക്ക് ഒരു സ്വാതന്ത്ര, പരമാധികാര, ജനാതിപത്യ രാഷ്ട്രത്തെ  സമ്മാനിച്ചു. സ്വാതന്ത്ര്യത്തിന് ശേഷം ഈ നാട്ടിൽ ഉണ്ടായ ഞെട്ടിപ്പിക്കുന്ന ഒരു സംഭവമായിരുന്നു 1992 ഡിസംബർ 6 ലെ അയോധ്യ സംഭവം. ബാബരി മസ്ജിദ് തകർക്കപ്പെട്ടതിനു ശേഷം ഇന്ത്യയിൽ ആകമാനം വർഗിയ കലാപങ്ങൾ പൊട്ടിപുറപ്പെട്ടു.കലാപങ്ങളിൽ ജീവനും സ്വത്തിനും കനത്ത നാശനാഷ്ടങ്ങൾ ഉണ്ടായി. ഇന്നത്തെ രാഷ്ട്രീയകാർക്ക് ധാരാളം സ്വാർത്ഥ ലക്ഷ്യങ്ങൾ ഉണ്ട്. അവർ ദാരിദ്രരും നിരാലംബരയും നിരാശ്രയരും ആയ ജനങ്ങളെ കുറിച്ച് ചിന്തിക്കുന്നില്ല. അവർ യുവാക്കളുടെ മനസ്സുകളിൽ മതഭ്രാന്ത് വളർത്തിയെടുക്കുന്നതിൽ വിജയിച്ചു. പൊതു തെരഞ്ഞെടുപ്പുകളിൽ സ്ഥാനർഥികളുടെ യോഗ്യതയെക്കാൾ അവരുടെ ജാതിയും മതവും പരിഗണിക്കപ്പെടാൻ തുടങ്ങി. മതേതരത്വം ഒരു പഴങ്കഥ ആയി മാറി. ഭാരതത്തിൽ ഐക്യമുണ്ടായാൽ മാത്രേമേ മതേതരത്വം ഒരു യാഥാർഥ്യമായി മാറുകയുള്ളൂ. 
        ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ ഒരു അബദ്ധമായി പോയി എന്ന് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇത് ദേശീയതയെ തളർത്തുകയും പ്രദേശിക ചിന്താഗതിയെ ശക്തമാക്കുകയും ചെയ്തു. തെക്കേ ഇന്ത്യക്കാർ ഹിന്ദിയെ പൊതു ഭാഷയായി അംഗീകരിക്കാൻ തയ്യാറുകുന്നില്ല. വടക്കേ ഇന്ത്യക്കാരാകട്ടെ തെന്നിന്ത്യൻ ഭാഷകൾക്ക് അർഹിക്കുന്ന ബഹുമാനം നൽകാനും തയ്യാറല്ല.അതുകൊണ്ട് ഭാരതത്തിന്റെ ഏകീകരണത്തിലേക്കുള്ള ആദ്യത്തെ ചുവട് ഭാഷാ പ്രശ്നം പരിഹരിക്കുക എന്നതാണ്. 


               പ്രാദേശികതയും പ്രധാനപ്പെട്ട പ്രശ്നമാണ്. പ്രാദേശിക പരിഗണനകൾ ജനങ്ങൾക്കിടയിൽ ചേരിതിരിവ് സൃഷ്ടിക്കുന്നു. നല്ല മനസ്സുള്ള നേതാക്കൾ എല്ലാം മണ്ണിന്റെ മക്കൾക്ക് നൽകണമെന്ന് വാദിക്കുന്നു. പ്രാദേശികത ഭാരതത്തിലെ ധാരാളം സംസ്ഥാനങ്ങളിൽ ഭീകരമായ അവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്.


           ഇന്ത്യ അതിന്റെ ഭൂതകാലത്തിൽ നിന്നും പാഠം പഠിക്കേണ്ടതുണ്ട്. എപ്പഴൊക്കെ ദുർബലവും അസ്ഥിരവുമായ ഒരു കേന്ദ്രം ഉണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ നാം ബാഹ്യ ആക്രമണങ്ങൾക്ക് വിധേയരായിട്ടുണ്ട്. പ്രാദേശികത, ഭാഷ, ജാതീയത എന്നിവയെ പ്രോത്സാഹിപ്പിക്കുന്നത് രാഷ്ട്രമെന്ന നിലക്ക് നമ്മുടെ നിലനിൽപ്പിനു തന്നെ അപകടം ചെയ്യും. നമ്മുടെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കണമെങ്കിൽ നാം ജാഗ്രത പുലർത്തണം. അതിന് ശക്തമായ ഒരു കേന്ദ്രം അത്യന്താപേക്ഷിതമാണ്. മതേതരത്വത്തെ കുറിച്ചുള്ള ബോധം ജനങ്ങളുടെയും രാഷ്ട്രീയക്കാരുടെയും വാക്കിലും പ്രവർത്തികളിലും ഉണ്ടായിരിക്കണം. ഭൂതകാലത്തിൽ ഭാരതത്തിനുണ്ടായ നാശത്തിനും അപമാനത്തിനും കാരണമായ വലിയ ഘടകം ഭാരതീയരുടെ ഇടയിലുണ്ടായിരുന്ന അനൈക്യമാണ്. അതുകൊണ്ട് ഭാരതത്തിന്റെ എകീകരണം കാലഘട്ടത്തിന്റെ ആവശ്യമാണ്. ഭാരതത്തിന്റെ സ്വാതന്ത്ര്യവും മതേതരത്വവും സമ്പന്നമായ പാരമ്പര്യവും നിലനിർത്താനുള്ള ഒരേ ഒരു  മാർഗം അത് മാത്രമാണ്.  

         

        ദിയ ഫാത്തിമ 7A

      • പതാക

        കുഞ്ഞിളം കാറ്റിലും  ആടിക്കളിക്കുന്ന
        കുഞ്ഞിളം  പൈതലും നോക്കിച്ചിരിക്കുന്നു
        ജാതിയോ,വർണമോ, ഒന്നുമേ ഇല്ലാതെ
        മൂവർണകൊടി കാറ്റിൽ പറക്കുന്നു.
        ഒന്നാണ് നാം എന്ന്
        പറയുന്ന പോലെ
        കുഞ്ഞിളം കാറ്റിൽ പാറി കളിക്കുന്നു.

             

        ഇഷ മെഹറിൻ 
                        3A

      • കുരുന്നുകളുടെ 
        അക്ഷരങ്ങൾ
        e - കൂടിൽ നിന്നും
        ആശയാകാശത്തിലേക്ക്
        പറത്തിയവർക്കെല്ലാം
        നന്ദി...!